4376 പേര് ആശുപത്രികളിലാണുള്ളത്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,52,302 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7745 സാമ്പിളുകളുടെ പരിശോധന ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സര്‍വയലൻസിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്നും 79723 സാമ്പിളുകള്‍ ശേഖരിച്ചു. അതിൽ 75,338 സാമ്പിളുകള്‍ നെഗറ്റീവായി.
151 പേര്‍ക്ക് രോഗമുക്തി ഇവരുടെ ജില്ല തിരിച്ചുള്ള കണക്കുള്‍ ഇങ്ങനെ, തിരുവനന്തപുരം 15 കൊല്ലം രണ്ട്, ആലപ്പുഴ 17, കോട്ടയം 5, തൃശ്ശൂർ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂർ 49, കാസർകോട് 5. പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്കുള്‍ ഇങ്ങനെ, തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശ്ശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ 12, പത്തനംതിട്ട മൂന്ന്.
എറണാകുളം ജില്ലയിൽ ഇന്നലെ പുറത്തുവിടാത്ത 35 കേസുകള്‍ കൂടി ഇന്ന് പുറത്തുവിട്ടു. ചെല്ലാനത്തു നിന്നുള്ള 35 കേസുകളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മന്ത്രി വി.എസ് സുനിൽ കുമാറാണ് ഇന്ന് രാവിലെ ഇക്കാര്യം വ്യക്തമാക്കിയത്. ഡാറ്റാ എന്‍ട്രി സ്റ്റാഫിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സാങ്കേതിക തടസ്സമാണ് കാരണമാണ് ഇന്നലെ ഈ കണക്ക് പുറത്തു വിടാത്തത് എന്നും മന്ത്രി വ്യക്തമാക്കി.
ഇതിന് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. മാനസികാരോഗ്യ വിഭാഗത്തിലെ ഡോക്ടർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്.
396 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതില്‍ 26 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. രാജ്യത്തെ കൊവിഡ് കേസുകളിൽ വര്‍ദ്ധനവ് തുടരുന്നു. ഇന്നലെ മാത്രം 28,498 പേര്‍ക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ആളുകളുടെ എണ്ണം 9,06,752 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും അധികം രോഗികളുള്ളത്.
Powered by Froala Editor