കോവിഡ് കേരളത്തെ വളരെ കഠിനമായാണ്  വലയം വച്ചിരിക്കുന്നത് എന്ന് തന്നെ പറയാം. പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളെ. ആയതിനാൽ തീരദേശ പ്രദേശങ്ങളിൽ, ലോക്ഡൗൺ വളരെ കർശനമായി പാലിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അഞ്ച്തെങ്ങ് മുതൽ പെരുമാതുറ വരെ ഒരു സോൺ, പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോൺ, വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോൺ, എന്നിങ്ങനെയായിരിക്കും മൂന്ന് സോണുകള്‍.



ഇവിടങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ പോലീസിൻ്റെ നേതൃത്വത്തിൽ സംവിധാനമൊരുക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബൽറാം കുമാര്‍ ഉപാധ്യായ ആയിരിക്കും ഈ സംവിധാനത്തിൻ്റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസര്‍. പോലീസ്, ആരോഗ്യവകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷൻ, പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്നായിരിക്കും സംവിധാനമൊരുക്കുക. ഇതിനായി പ്രത്യേക കൺട്രോള്‍ റൂമുമുണ്ടാകും.



വിവിധ വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൺട്രോള്‍ റൂമിൽ ലഭ്യമാകും.. അതേസമയം തീരമേഖലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നും അതിനായി മൂന്ന് മേഖലകളായി തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ ഇന്ന് പ്രഖ്യാപിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് സോണുകളായി തിരിച്ചായിരിക്കും ലോക്ക്ഡൗൺ. ഡിവൈഎസ്‍‍പിമാരും ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തീരമേഖലയിൽ കൂടുതൽ പേര്‍ക്ക് കൊവിഡ‍് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂന്തുറ, പുല്ലുവിള മേഖലകളിൽ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.



രോഗികളുടെ എണ്ണം രണ്ടാം ദിവസവും 700 കടന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ഇന്ന് പ്രഖ്യാപിച്ചില്ലെങ്കിലും നാളെ മുതൽ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തീരദേശ മേഖലകളിൽ അവശ്യസാധനങ്ങല്‍ വിൽക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യബന്ധനത്തിന് നിലവിലുള്ള നിയന്ത്രണം തുടരും. അരിയും പലവ്യഞ്ജനങ്ങളും സിവിൽ സപ്ലൈസ് വഴി ലഭ്യമാക്കും.



പൂന്തുറയിലെ പാൽ സംസ്കരണകേന്ദ്രം പ്രവര്‍ത്തികുകം. ജില്ലാ ദുരന്ത നിവാരണ സമതി സ്ഥിതിഗതികള്‍ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗത്തിൽ ജില്ലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണുകളിൽ ആളുകള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



മാത്രമല്ല,ഒന്നാമത്തെ സോണിൽ ട്രാഫിക് സൗത്ത് എസ് പി ബി കൃഷ്ണകുമാര്‍, രണ്ടാമത്തെ സോണിൽ വിജിലൻസ് എസ് പി കെ വി ബൈജു, മൂന്നാം സോണിൽ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടി എന്നിവര്‍ക്കായിരിക്കും ചുമതല. മൂന്ന് സോണുകളിലും ഡിവൈഎസ്‍‍പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും ചുമതല.



 ഇവിടങ്ങളിൽ ജനമൈത്രി പോലീസിൻ്റെ സേവനവും ലഭ്യമാകും. ഇൻസിഡൻ്റ് കമാൻഡര്‍മാരായി മൂന്ന് സോണുകളിലും രണ്ട് വീതം മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ക്കും ചുമതലയുണ്ട് - ഒന്നാം സോണിൽ ഹരികിഷോര്‍ ഐഎഎസിനും യു വി ജോസിനുമായിരിക്കും ചുമതല. രണ്ടാമത്തെ സോണിൽ എം ജി രാജമാണിക്യത്തിനും ബാലകിരണിനുമാണ് ചുമതല.



മൂന്നാമത്തെ സോണിൽ വെങ്കിടേശപതി, വിജു പ്രഭാകര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ഇതിനു പുറമെ ആവശ്യമെങ്കിൽ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഓരോ ടീമിലും ഡോക്ടര്‍മാരുമുണ്ടാകും.

Powered by Froala Editor

Find out more: