ലോകത്ത് കോവിഡ് രോഗികൾ കൂടുന്നു. ഡിഎൻഎം പ്രതി പതിനായിരത്തിനു മുകളിലാണ് ഓരോ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്കൊ. റോണ വൈറസ് ബാധിക്കുന്നവരില്‍ പൊതുവെ കാണുന്ന ലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ്. ചൈനയില്‍ ആദ്യമായി രോഗം പടര്‍ന്നപ്പോള്‍ പനി, ചുമ എന്നീ ഘട്ടങ്ങള്‍ കടന്ന് ന്യൂമോണിയ ആയിരുന്നു. ആ ഘട്ടത്തിലെത്തുന്നവരാണ് മരണത്തിലേക്ക് നീങ്ങുന്നത്.
കൊറോണ വൈറസിനെ മനസ്സിലാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് പുതിയ ലക്ഷണങ്ങളും കണ്ടെത്തി. രുചിയും മണവും നഷ്‍ടമാകുന്നതും തൊലിപ്പുറത്തെ തടിപ്പുമെല്ലാം കൊറോണ വൈറസ് ബാധിതരില്‍ കാണുന്ന ലക്ഷണങ്ങളായി. ഒരു ലക്ഷണവുമില്ലാത്ത നിരവധി പേരിലും രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതില്‍ വലിയ വിഭാഗം അംഗീകരിക്കപ്പെട്ട ലക്ഷണങ്ങളൊന്നും ഇല്ലാത്തവരാണ്.
യുകെയിലെയും യുഎസിലെയും 1600 കൊവിഡ് രോഗികളുടെ ഡേറ്റ വിശകലനം ചെയ്‍താണ് കിങ്സ് കോളേജിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. കൊവിഡ്-19 സ്ഥിരീകരിച്ച ഈ രോഗികള്‍ മൊബൈല്‍ ആപ്പില്‍ അവര്‍ക്ക് ഓരോ ദിവസവും അവര്‍ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍ ചേര്‍ക്കും. ഇത് പരിശോധിച്ച് അവരെ ഏത് വിധത്തിലാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുകയാണ് ചെയ്‍തത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പഠനം നടത്തിയത്.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ മാത്രമല്ല, രോഗബാധിതരും വ്യത്യസ്‍ത തരമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പുറമെയ്ക്ക് കാണുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല രോഗികളെ തരംതിരിക്കുന്നത്. ശരീരത്തെ രോഗം ബാധിക്കുന്നതിലെ വ്യത്യാസം അനുസരിച്ച് ആറ് വിഭാഗം കൊവിഡ്-19 രോഗികളുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് മെഡ്‍ആര്‍ക്സിവ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
അച്ചടിയ്ക്ക് മുമ്പുള്ള ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. അതേസമയം രോഗം ബാധിക്കുന്ന വിധത്തിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് -19 രോഗികളെ ആറ് ക്ലസ്റ്ററുകളായി തിരിക്കാം. പനിയില്ലാതെ ഫ്ലു പോലെയുള്ള അവസ്ഥയുള്ളവര്‍, പനിയുള്ള ഫ്ലൂ പോലെയുള്ള അവസ്ഥയുള്ളവര്‍, കുടലിനെ ബാധിച്ചവര്‍, ക്ഷീണമുള്ളവര്‍, കടുത്ത ക്ഷീണമുള്ളവര്‍, ക്ഷീണവും വയറുവേദനയുമുള്ളവര്‍, ശ്വാസതടസ്സമുള്ളവര്‍ എന്നിങ്ങനെയാണ് രോഗികളെ തരംതിരിക്കേണ്ടത്.
ആദ്യ ക്ലസ്റ്ററുകളിലുള്ളവര്‍ക്ക് പേശീ വേദന, മണവും രുചിയും നഷ്‍ടമാകല്‍, തൊണ്ട വേദന, നെഞ്ച് വേദന എന്നീ ലക്ഷണങ്ങളൊക്കെയുണ്ടാകും. പക്ഷേ പനിയുണ്ടാകില്ല. രണ്ടാമത്തെ വിഭാഗമായ പനിയുള്ളവര്‍ക്ക് തലവേദന, മണം അറിയാതിരിക്കുക, ചുമ, തൊണ്ട വേദന, വിശപ്പില്ലായ്‍മ എന്നിവയും കടുത്ത പനിയുമുണ്ടാകും. കുടലിനെ ബാധിച്ചവര്‍ക്ക് തലവേദന, വിശപ്പില്ലായ്‍മ, മണം അറിയാതാകുക, വയറിളക്കം, തൊണ്ട വേദന, നെഞ്ച് വേദന എന്നിവയുണ്ടാകും. എന്നാല്‍ ചുമയുണ്ടാകില്ല.