
നമ്മളെ എല്ലാപേരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ഒന്നാണ് അലർജി. അത് ഏതു താരത്തിലുള്ളതാണെങ്കിലും. എന്നാൽ ഇവ ആയുർവേദത്തിന്റെ സഹായത്തോടെ പാടെ അകറ്റിട്ടാണ് സാധിക്കുന്ന ഒന്നാണ്. അലർജിയ്‌ക്ക് ആയൂർവേദ ചികിത്സഏറെ നന്നല്ലതാണ്. അലര്‍ജിയെന്നത് ഒരു രോഗമല്ല, മറിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനമാണെന്നു വേണം, പറയുവാന്‍. ശരീരത്തിന് ചേരാത്തതു വന്നാല്‍ ഇതിനെ പുറന്തള്ളാനുള്ള ശരീരത്തിന്റെ മെക്കാനിസമാണിത്.
ഇതിനായി ശരീരം തനിയെ സ്വീകരിയ്ക്കുന്ന പ്രതിരോധ വഴിയാണിത്. എന്നാല്‍ ഈ അലര്‍ജി പലപ്പോഴും നമുക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ചിലരില്‍ ഡസ്റ്റ് അലര്‍ജി പോലുള്ള സ്ഥിരം പ്രശ്‌നമായി വരാറുമുണ്ട്. തുമ്മല്‍, പ്രത്യേകിച്ചും രാവിലെ എഴുന്നേറ്റാല്‍ അടുപ്പിച്ചു തുമ്മുക, ജലദോഷം തുടങ്ങിയവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്. ആയുര്‍വേദ പ്രകാരം ഇത്തരം അലര്‍ജിയ്ക്കു പരിഹാരമായി പറയുന്ന ചില വഴികളുണ്ട്. ശരീരത്തിന്റെ താപനില സാധാരണയില്‍ നിന്നും കുറയുന്നത് ദഹന പ്രശ്‌നമടക്കമുളള പലതിനും കാരണമാകുന്നു. ഇത് വാത, പിത്ത, കഫ ദോഷങ്ങള്‍ക്കു കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നാണ്.
തുമ്മല്‍, തുടര്‍ച്ചയായ മൂക്കൊലിപ്പ്, ശ്വാസംമുട്ടല്‍, ചൊറിച്ചില്‍, ഛര്‍ദി, ദേഹത്തുണ്ടാകുന്ന തടിപ്പ് എന്നിവയെല്ലാം അലര്‍ജിയ്ക്കുണ്ടാകുന്ന പൊതു ലക്ഷണങ്ങളില്‍ പെടുന്നു.അലര്‍ജി പലരേയും അലട്ടുന്ന ഒന്നാണ്. നമ്മുടെ ശരീരം അതിനു ചേരാത്ത വസ്തുക്കളോ അന്തരീക്ഷമോ ആയി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോഴാണ് സാധാരണയായി ഈ പ്രശ്‌നമുണ്ടാകുന്നത്. കാലാവസ്ഥ, ഭക്ഷണം, മരുന്ന് തുടങ്ങിയ പലതും ഇതിനു കാരണമാകുന്നു. ഇത്തരം അലര്‍ജികളില്‍ ഡസ്‌ററ് അലര്‍ജി പോലുള്ളവയും സാധാരണയാണ്. ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് അലര്‍ജിയ്ക്കു കാരണമാകുന്നത്.
അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തിലെ അഗ്നിയെ തണുപ്പിയ്ക്കുന്നു. ഇത് ശരീരത്തില്‍ തണുപ്പുണ്ടാക്കുന്നു. ശരീരത്തിന്റെ താപനില സാധാരണയില്‍ നിന്നും കുറയുന്നത് ദഹന പ്രശ്‌നമടക്കമുളള പലതിനും കാരണമാകുന്നു. മാത്രമുള്ള കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. അലര്‍ജിയുള്ളവര്‍ ഇതിനു കാരണമാകുന്ന വസ്തുക്കളില്‍ നിന്നും മാറി നില്‍ക്കണം. പൊടി, പൂമ്പൊടി, മൃഗങ്ങളുടെ രോമം, ഹെയര്‍ ഡൈ രാസവസ്തുക്കള്‍ എന്നിവയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.
മഞ്ഞള്‍, നെല്ലിക്ക എന്നിവ അലര്‍ജി തടയാന്‍ കഴിയുന്ന വസ്തുക്കളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നവ കൂടിയാണ്.ആയുര്‍വേദ ചികിത്സാ വിധികളായ വമനം, വിരേചനം, നസ്യം തുടങ്ങിയവ ചെയ്യുന്നത് ഏറെ ഗുണം നല്‍കും. ഇവ വൈദ്യനിര്‍ദേശം അനുസരിച്ചു മാത്രം ചെയ്യുക.
പൊടിയേല്‍ക്കുമ്പോള്‍ ചിലരുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകും ഇതിനു പരിഹാരമായി വെളിച്ചെണ്ണ, വേപ്പെണ്ണ എന്നിവയില്‍ ഉപ്പു ചേര്‍ത്ത് ചര്‍മത്തില്‍ പുരട്ടാം.ഡസ്റ്റ് അലര്‍ജി പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതുള്ളവര്‍ രാത്രിയില്‍ കിടക്കാന്‍ നേരം ഒരു ടീസ്പൂണ്‍ ത്രിഫല ചൂര്‍ണം ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്. മഞ്ഞള്‍, തേന്‍ എന്നിവ ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കാം.