കേരളത്തിൽ ഇന്ന് 1038 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ കേരളത്തിൽ രൂക്ഷമായ സാഹചര്യമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 15,032 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള പോസിറ്റീവ് കേസുകളിൽ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 65.16 ശതമാനം അതതു പ്രദേശങ്ങളിൽ നിന്നു തന്നെ വൈറസ് ബാധ ഉണ്ടായതാണ്. അതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 94.4 ശതമാനമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8056 ആയി.
ഇവരിൽ 53 പേർ ഐസിയുവിലും ഒൻപതു പേർ വെന്റിലേറ്ററിലുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ റിപ്പോർട്ട് ചെയ്‌തതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകച്ചപ്പോൾ 272 പേർക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. സമ്പർക്കത്തിലൂടെ 785 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ 57 പേരുടെ സമ്പർക്കം സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. ഒരു കൊവിഡ് മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു.
സംസ്ഥാനത്ത് ഇതുവരെ 15032 പേർക്ക് രോഗബാധയുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.
ആശങ്കകൾ തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 1038 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ 28732 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത്.
ചെന്നൈ, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. തിരുവനന്തപുരം 226 , കൊല്ലം 133, ആലപ്പുഴ 120, പത്തനംതിട്ട 49, കോട്ടയം 51, ഇടുക്കി 43, എറണാകുളം 92, തൃശൂര്‍ 56, പാലക്കാട് 34, മലപ്പുറം 61, കോഴിക്കോട് 25, കണ്ണൂര്‍ 43, വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ബുധനാഴ്‌ച വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1192915 ആയി.