സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു. സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ നിന്നുമാണ് പുതിയ ഹെല്‍പ് ഡെസ്‌കിന്റെ സേവനങ്ങള്‍ ലഭിക്കുക. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വയോജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ ഹെല്‍പ്പ് ഡെസ്ക് അവതരിപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ തൃശ്ശൂര്‍ ജില്ലയിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 70, കൊല്ലം 22, കോട്ടയം 29, പത്തനംതിട്ട 59, ഇടുക്കി ആറ്, ആലപ്പുഴ 55, എറണാകുളം 34, പാലക്കാട് നാല്, മലപ്പുറം 32, തൃശ്ശൂർ 83, കോഴിക്കോട് 42, വയനാട് 3, കണ്ണൂർ 39, കാസർകോട് 28.സാങ്കേതിക ജോലികള്‍ നടക്കുന്നതിനാൽ ഉച്ചവരെയുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 794 രോഗികള്‍ക്ക് രോഗം ഭേദമായി.
375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതിൽ ഉറവിടം അറിയാത്ത 29 കേസുകളാണ് ഉള്ളത്. അതേസമയം ഇന്ത്യയിൽ രണ്ട് കമ്പനികള്‍ കൊവിഡ്-19 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കൗൺസിൽ ഓഫ് സൈന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ച് (സിഎസ്ഐആർ) തയ്യാറാക്കിയ സംക്ഷിപ്തം പുറത്തിറക്കവെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ വദ്ധനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ നിശ്ചയ ദാർഢ്യത്തോടെ കൊവിഡ്-19 നെതിരെ പോരാടുകയാണെന്ന് മന്ത്രി പറഞ്ഞു. പകർച്ചവ്യാധിക്കെതിരെ സിഎസ്ഐആർ നടത്തുന്ന പോരാട്ടത്തെയും കേന്ദ്ര മന്ത്രി പ്രശംസിച്ചു.
കൊവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. ഓഗസ്‌റ്റ് 31വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. കൊവിഡ് ബാധിതതരുടെ എണ്ണത്തിൽ വര്‍ധന തുടരുന്നതിനാലാണ് നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. അതിന് പുറമെ ജില്ലാ അതിര്‍ത്തി കടന്ന് പുറത്തേക്കും പോകുന്നതിനും ഇ പാസ് നിര്‍ബന്ധമാക്കി.