കേരളത്തിൽ താരതമ്യേന പരിശോധനകളുടെ എണ്ണം കുറവാണെന്നും ചില ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലും കൂടുതലാണെന്നും ഐഎംഎയുടെ പഠനത്തിൽ കണ്ടെത്തി.രാജ്യത്തെ ഏറ്റവും തീവ്രമായ കൊവിഡ് 19 വ്യാപനമുള്ളത് കേരളത്തിലാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരളത്തിൽ രോഗികൾ വർധിക്കുന്നതിൻ്റെ നിരക്ക് (മൂവിങ് ഗ്രോത്ത് റേറ്റ്) ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നാണ് ഐഎംഎ നടത്തിയ പഠനത്തിൽ വ്യക്തമായത്. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ച 8% രോഗികളുടെ ഒരു ഗ്രൂപ്പിൽ നിന്നാണ് പിന്നീട് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നിൽ രണ്ടിന്റെയും തുടക്കമെന്ന് ഗവേഷകർ പറയുന്നു. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ശാസ്ത്രജ്ഞർ ബുധനാഴ്ചയാണ് ഇക്ക്യാരം പങ്കുവെച്ചത്.
ഇന്ത്യയിലെ കൊവിഡ് പൊട്ടിത്തെറിയ്ക്ക് കാരണം സൂപ്പർ സ്‌പ്രെഡ് വിഭാഗത്തിൽപ്പെട്ടവർ ആണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ശാസ്ത്രപ്രസിദ്ധീകരണമായ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ശാസ്ത്രജ്ഞന്മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ പുനഃരാംഭിക്കുന്നതിൽ കേന്ദ്രം മടിക്കുന്നത്. പല സംസ്ഥാനങ്ങളും ട്രെയിൻ സർവീസുകൾ ഉടൻ വേണ്ട എന്ന നിലപാടിലാണ്.അഞ്ചാംഘട്ട ആൺലോക്ക് മാർഗനിർദേശങ്ങളിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിലവിലെ സാഹചര്യം തുടരാനാണ് തീരുമാനം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ടുള്ള സ്‌പെഷൽ സർവീസുകൾ മാത്രമാകും പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുക. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 9,40,705 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 52,73,202 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 9,40,705 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 52,73,202 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.