ആരോഗ്യ പ്രവർത്തകരും ശുചീകരണ തൊഴിലാളികളും അടങ്ങുന്നതാണ് മുൻഗണനാ പട്ടിക.ആദ്യഘട്ടത്തിൽ മൂന്നു കോടി മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ നൽകുമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.യുഎസ് ഫുഡ് ആന്റ് അഡ്മിസ്ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ഈ ആഴ്ച പരീക്ഷണം വീണ്ടും ആരംഭിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ആറ് മുതലാണ് ആസ്ട്രാസെനക്കയുടെ ക്ലിനിക്കൽ പരീക്ഷണം യുഎസിൽ നിർത്തിവെച്ചത്. യുവാവിന് അസുഖം ബാധിച്ച സംഭവത്തെപ്പറ്റി പ്രതികരിക്കാൻ എഫ്ഡിഎ തയ്യാറായിട്ടില്ല.
ഒരു സന്നദ്ധ പ്രവർത്തകന് ഗുരുതരമായ രോഗം ബാധിച്ചതിനെത്തുടർന്ന് നിർത്തിവെച്ച വാക്സിൻ പരീക്ഷണം ആസ്ട്രാസെനക്ക യുഎസിൽ പുനഃരാരംഭിക്കുകയാണ്. കമ്പനി യുകെയിൽ നടത്തിയ പരീക്ഷണത്തിലാണ് ഒരാൾക്ക് ഗുരുതരമായ രോഗം ബാധിച്ചത്. വാക്സിൻ പരീക്ഷണത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് അപൂർവ്വമായി ബാധിക്കാറുള്ള രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ട്.43.5 മില്ല്യൺ യുഎസ് ഡോളർ ഇതിനായി മാറ്റിവെക്കുമെന്നാണ് ബ്രിട്ടൻ വ്യക്തമാക്കിയിരിക്കുന്നത്. ലാബിൽ നിർമ്മിച്ച വൈറസ് ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകർക്ക് പകർത്തിയ ശേഷം വാക്സിൻ പരീക്ഷണം നടത്താനാണ് യുകെയുടെ പദ്ധതി.
ഇംപീരിയൽ കോളേജ് ഓഫ് ലണ്ടൻ, റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവർ സംയുക്തമായി ചേർന്നാണ് പരീക്ഷണം നടത്തുന്നത്.ആരോഗ്യമുള്ള യുവാക്കളിൽ ലാബിൽ നിർമ്മിച്ച കൊവിഡ്-19 പകർത്തിയ ശേഷം വാക്സിൻ പരീക്ഷണം നടത്താനുള്ള പദ്ധതിക്ക് ധനസഹായം നൽകുമെന്ന് യുകെ ഭരണകൂടം വ്യക്തമാക്കി. റെഗുലേറ്റർമാരും എത്തിക്സ് കമ്മിറ്റിയും അഗീകരിച്ചാൽ പരീക്ഷണം ജനുവരിയിൽ ആരംഭിക്കും. മേയ് 2021ൽ ഫലം അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ വ്യക്തമാക്കി.