
പല അസുഖങ്ങൾക്കും കാരണമാകുന്നു. ആർത്തവ പാഡുകൾ 4 മണിക്കൂർ കൂടുമ്പോൾ മാറ്റുന്നതാണ് കൂടുതൽ നല്ലത്. ഇതിലൂടെ റാഷസ് പ്രശ്‌നം ഒരു പരിധി വരെ പരിഹരിയ്ക്കാം. പാഡുകൾആർത്തവ സമയത്ത് സ്ത്രീകൾക്ക് വളരെയേറെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകുന്നത് സാധാരണയാണ്. ഹോർമോൺ മാററങ്ങളും രക്തസ്രാവവുമെല്ലാം ഏറെ പ്രശ്‌നങ്ങളുണ്ടാക്കും. ആർത്തവ സമയത്ത് സ്ത്രീകൾ പൊതുവായി ഉപയോഗിയ്ക്കുന്നവയാണ് പാഡുകൾ. ടാമ്പൂണുകൾ, മെൻസ്ട്രൽ കപ് തുടങ്ങിയ പല വഴികളും ഇപ്പോഴത്തെ കാലത്തുണ്ടെങ്കിലും കൂടുതൽ സ്ത്രീകളും സ്വീകരീയ്ക്കുന്ന വഴി പാഡുകൾ തന്നെയാണ്. ഇവ പൂർണമായും സുരക്ഷിതമല്ലെന്നുള്ളത് ഒരു ഭാഗം. ഇതിനായി അധികം വീര്യമില്ലാത്ത ടാൽകം പൗഡർ പോലുള്ളവ ഇടാം. എന്നാൽ ഇത് യാതൊരു കാരണവശവും ഉൾഭാഗത്തേയ്ക്കു പോകുന്ന രീതിയിൽ ആകരുത്. നനവു നീക്കാനുള്ള വഴിയായി മാത്രം ഇതുപയോഗിയ്ക്കുക. കുട്ടികളുടെ പൗഡർ പോലുള്ളവ ഉപയോഗിയ്ക്കാം. ഇതു പോലെ സുഗന്ധമില്ലാത്ത, കോട്ടൻ പാഡുകൾ ഉപയോഗിയ്ക്കുക.
സുഗന്ധമുള്ളവ ആരോഗ്യത്തിനും നല്ലതല്ല.പലപ്പോഴും പാഡുകൾ ഉപയോഗിയ്ക്കുന്ന സമയത്ത് തുടയിടുക്കിലും രഹസ്യ ഭാഗത്തുമെല്ലാം ഈർപ്പം തങ്ങി നിൽക്കുന്നതാണ് മറ്റൊരു കാര്യം. പൂർണമായും ഈർപ്പം ഒഴിവാക്കുക.കോട്ടൻ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിയ്ക്കുക. അതും വല്ലാതെ ഇറുകിയവ ഉപയോഗിയ്ക്കാതിരിയ്ക്കുക. നനവുള്ള അടിവസ്ത്രങ്ങൾ ഉപയോഗിയ്ക്കരുത്. ദിവസവും രണ്ടു നേരമെങ്കിലും അടിവസ്ത്രം മാറ്റുകയും വേണം. പാഡുകൾ ഉപയോഗിയ്ക്കുമ്പോൾ അടിവസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. ഈ ഭാഗത്ത് ഈർപ്പം തങ്ങി നിൽക്കുന്നതും വായു സഞ്ചാരം കൂടുതൽ കുറയുന്നതുമാണ് ആർത്തവ പാഡുകളുടെ ഉപയോഗം റാഷസിലേയ്ക്കു നയിക്കുന്നത്.