കണ്ടെയ്‌ൻ‌മെന്റ് സോണിലെ മാർ‌ക്കറ്റ് അടച്ചിടും; നിർദേശങ്ങൾ ഇനി പറയും വിധമാണ്. കണ്ടെയ്ൻമെന്റ് സോണിലെ മാർക്കറ്റുകൾ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനു പുറത്തുള്ളവയ്ക്ക് മാത്രമായിരിക്കും പ്രവർത്തിക്കാൻ അനുവാദം. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് മാർക്കറ്റ് ഓണേഴ്സ് അസോസിയേഷനുമായി കേന്ദ്രം ബന്ധപ്പെടും.കൊവിഡ് വ്യാപനം തടയാൻ മാർക്കറ്റുകൾക്ക് പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ.ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കണം മാർക്കറ്റുകൾ തുറക്കേണ്ടത്. അതല്ലെങ്കിൽ പൂർണ്ണമായി അടച്ചിടാനുള്ള നടപടികൾ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് സ്വീകരിക്കാം.വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനുയോജ്യമായ പെരുമാറ്റ രീതികളും നിരീക്ഷണത്തിനുള്ള സംവിധാനവും മാർക്കറ്റ് അസോസിയേഷൻ രൂപീകരിക്കണം.


65 വയസിന് മുകളിലുള്ളവരും ഗർഭിണികളും മറ്റ് അസുഖമുള്ളവരും 10 വയസിൽ താഴെയുള്ളവരും വീടുകളിൽ കഴിയണം. അത്യാവശ്യപ്പെട്ട കാര്യങ്ങൾക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ. പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. സാമൂഹിക അകലം, മാസ്ക്, ശുചിത്വം എന്നിവ പാലിക്കണം. അതേസമയം 2021 ജൂലൈ മാസത്തോടെ രാജ്യത്തെ 25 - 30 കോടിയോളം പേർക്ക് കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ജൂലൈ - ഓഗസ്റ്റ് മാസങ്ങളോടെ 30 കോടിയോളം ഡോസ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. കൂടാതെ എല്ലാവരും കൊവിഡ് 19 നിയന്ത്രണമാർഗങ്ങളായ മാസ്കും സാമൂഹിക അകലവും പാലിക്കാൻ ഓർമിക്കണമെന്നും ഇത് ആരോഗ്യത്തിന് പ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.



 കൊവിഡിനെതിരെ രാജ്യം നടത്തുന്ന പോരാട്ടം ഉടൻ തന്നെ 11 മാസം പൂർത്തിയാക്കുമെന്നും എല്ലാവരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി അടിസ്ഥാനപരമായ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും വലിയ ആയുധം മാസ്കും സാനിറ്റൈസറുമാണെന്നും അദ്ദഹം പറഞ്ഞു. ലോകത്തു തന്നെ ഏറ്റവുമധികം രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യ മൂന്ന് നാല് മാസങ്ങളിൽ തന്നെ വാക്സിൻ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിക്കുമെന്നും ജൂലൈ - ഓഗസ്റ്റ് മാസങ്ങളോടെ 25 മുതൽ 30 കോടി വരെ ആളുകൾക്ക് വാക്സിൻ നൽകാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം കണക്കുകൾ വിശദീകരിച്ചത്.

  

Find out more: