
ഇത് ഫംഗസ് അണുബാധ തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. പ്രകൃതിദത്ത ഇൻസുലിൻ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികൾക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തിൽ ഊർജമാക്കി മാറ്റാൻ കൂണിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾക്ക് കഴിയും.ഇത് ശരീരത്തിന് ഊർജം പകരുകയും ചെയ്യും.രോഗ പ്രതിരോധശേഷിയുമുള്ള പോഷക മൂല്യവുമുള്ള കൂണിന് നിരവധി രോഗങ്ങളെ തടയാൻ കഴിയും. കൂണിൽ വൈറ്റമിൻ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിൽ എർഗോതയോനൈൻ എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.
കൂണിൽ പ്രോട്ടീൻ, മാംസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളിലും രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനുള്ള കഴിവും ഉണ്ട്. കൂണിൽ അടങ്ങിയിട്ടുള്ള നാരുകൾ മറ്റ് ആഹാരങ്ങളിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ വളരെ മെച്ചപ്പെട്ടതാണ്. ഇത് ഹൃദ്രോഗത്തിനും വരെ നല്ല പ്രതിരോധ മരുന്നാണ്. അതായത് കൊളസ്‌ട്രോൾ ചെറുക്കാൻ ഏറെ നല്ലതാണ്. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം ചെറുക്കുന്നതിനാൽ തന്നെ ഇത് ഹൃദയാരോഗ്യത്തിന് മികച്ചതുമാണ്.
കൂൺ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കും. ശരീരകലകളുടെ നിർമാണത്തിനും സംരക്ഷണത്തിനും ഏറ്റവും സഹായകരവുമാണിത്.മഷ്‌റൂം കഴിക്കുന്നത് തലച്ചോറിലെ ഞരമ്പുകളിലെ വളർച്ചക്ക് ഏറെ സഹായകരമാകും എന്നും ഇത് മറവി രോഗവും മതിഭ്രമവും തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.കൂണിലടങ്ങിയ ജൈവികമായ ഘടകങ്ങൾക്ക് നാഡികളെ സംരക്ഷിക്കാൻ കഴിയും. മറവി തടയാൻ കൂണുകൾക്ക് കഴിയുമെന്ന പഠനങ്ങൾ. ഭക്ഷ്യയോഗ്യമായ കൂണുകൾ പല രോഗങ്ങൾ തടയാനും മികച്ച ഔഷധമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ തെളിയിച്ചതാണ്.