സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യും. ഇവയ്‌ക്കൊപ്പം ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും പട്ടികയിൽ ഉൾപ്പെടുത്തി. എല്ലാ കേന്ദ്രങ്ങളിലും വെബ്‌കാസ്‌റ്റിങ് ഏർപ്പെടുത്തും. എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിംഗ് ദിനത്തിൽ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും. തിരുവനന്തപുരം ജില്ലയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ലാ ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവടങ്ങളിലാകും വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ ഉണ്ടാകുക.
കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാകും വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങളിൽ ഇതനുസരിച്ചുള്ള സജ്ജീകരണങ്ങൾ തയ്യാറാണ്. വെയിറ്റിങ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവ കേന്ദ്രങ്ങളിൽ ഉണ്ടാകും. അതേസമയം വീണ്ടും ഷിജുള്ള രോഗം സ്‌ഥിരീകരിക്കുകയുണ്ടായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിൻ്റെ സാംപിളുകൾ റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിലും ഗവ. മെഡിക്കൽ കോളേജ് കളമശേരിയിലും പരിശോധിച്ചതിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലാ ആരോഗ്യ വിഭാഗവും മലയിടംത്തുരുത്ത്, വാഴക്കുളം ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. വിവേക് കുമാറിൻ്റെ അധ്യക്ഷതയിൽ വിദഗ്ധർ യോഗം കൂടി.