ഇത് കൂടുതൽ ഭക്ഷണം കഴിയ്ക്കാനും കൂടുതൽ തടിയ്ക്കാനും ഇടവരുത്തി. തടി വച്ചത് മനസിലായതോടെ ഡിപ്രഷൻ കൂടി വീണ്ടും കൂടുതൽ ഭക്ഷണം, ജങ്ക് ഫുഡ് അടക്കം കഴിയ്ക്കാൻ തുടങ്ങി. ഡയറ്റീഷ്യൻ ആന്റ് ന്യൂട്രീഷൻ ജോലി ചെയ്യുന്ന പ്രകൃതി തന്റെ തടി കാരണം മൂന്ന് ക്ലയന്റുകളെ നഷ്ടപ്പെട്ടതോടെയാണ് ഇതിനെക്കുറിച്ച് കൂടുതൽ ബോധവതിയായത്. ഇതോടെ തടി കുറയ്ക്കാൻ സ്വന്തം ക്ലയന്റുകളോട് നിർദേശിയ്ക്കാറുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ തുടങ്ങി. വ്യായാമവും കൃത്യമായ ഡയറ്റും നിശ്ചയ ദാർഢ്യത്തോടെ പിൻതുടർന്ന പ്രകൃതിയുടെ ശരീരം ആഗ്രഹിച്ച രീതിയിൽ എത്തിച്ചേർന്നു. തടി കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക്, പ്രത്യേകിച്ചും പ്രസവ ശേഷം തടി കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക്.
2016ൽ വിവാഹിതയായ പ്രകൃതി 2017 ഡിസംബറിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവ ശേഷം സാധാരണ എല്ലാ സ്ത്രീകളേയും പോലെ തടിയ്ക്കുകയും ചെയ്തു.കുഞ്ഞിന് മുലയൂട്ടുന്നതിനാൽ പൂർണമായും കൊഴുവാക്കിയില്ല, പ്രകൃതി പകരം 1500ൽ നിന്നും പതിയെ കൊഴുപ്പിന്റെ അളവ് 1300 ആയി മാറ്റി.കുഞ്ഞിന്റെ ആരോഗ്യവും പ്രധാനമായതാണ് കാരണം. പൂർണമായും കൊഴുപ്പൊഴിവാക്കിയാൽ അത് കുഞ്ഞിന് നൽകാനുള്ള പാലിനെ ബാധിയ്ക്കുമെന്ന് പ്രകൃതിയ്ക്ക് അറിയാമായിരുന്നു.
ഇതാണ് കൊഴുപ്പ് ഒറ്റയടിയ്ക്ക് കുറയ്ക്കാതിരിയ്ക്കാൻ കാരണമായത്. ആഴ്ചയിൽ 5 ദിവസമെങ്കിലും വ്യായാമം ചെയ്യാറുണ്ട്. പ്രത്യേകിച്ചും രാവിലെ തന്നെ. 60-90 മിനിറ്റ് വ്യായാമത്തിൽ 20 മിനിറ്റ് കാർഡിയോ വ്യായാമങ്ങളാണ് പ്രകൃതി ചെയ്യാറുള്ളത്. ക്രിസ് ഗെറ്റിൻ, സെനാഡ ഗ്രെക്ക എന്നിവരുടെ വർക്കൗട്ട് പ്ലാനാണ് പ്രകൃതി പിൻതുടരുന്നത്. തുടക്കക്കാർക്കു വരെ പിൻതുടരാവുന്ന വ്യായാമങ്ങളാണ് ഇവരുടെ പ്ലാൻ എന്നത്. കാർഡിയോയ്‌ക്കൊപ്പം സ്ട്രംഗ്ത് ട്രെയിനിംഗ് കൂടിയുൾപ്പെട്ട വ്യായാമ പ്ലാനാണിത്. ഇത്തരം വ്യായാമ ശീലമാണ് പൂർണമായ ഗുണം നൽകുന്നത്. ഇത് ഏറെ ഫലം നൽകുമെന്ന് പ്രകൃതിയുടെ നേട്ടം ഉറപ്പു നൽകുന്നു