5 മുട്ടയ്ക്ക് പകരം ഒരു കാട മുട്ട മതി! ഏറെ പോഷകങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. നോൺ വെജിറ്റേറിയൻ കഴിയ്ക്കാത്തവർ പോലും കഴിയ്ക്കുന്ന നോൺ വെജ് ഭക്ഷണമെന്നു പറയാം. കാരണം മുട്ട ഇപ്പോഴും വെജിറ്റേറിയൻ ഭക്ഷണമാണോ നോൺ വെജിറ്റേറിയനാണോ എന്ന കാര്യത്തിൽ തർക്കമെന്നതു തന്നെ. മുട്ട തന്നെ പല തരമുണ്ട്. കോഴിമുട്ടയാണ് കൂടുതൽ ഉപയോഗിച്ചു വരുന്നത്. താറാവു മുട്ടയും കഴിയ്ക്കുന്നവരുണ്ട്. കോഴിമുട്ടയിൽ തന്നെ ഔഷധ ഗുണം കൂടുതലുള്ള ഒന്നാണ് കാടമുട്ട. ക്വയിൽ എഗ് എന്നു പറയാം. വലിപ്പത്തിൽ കോഴിമുട്ടയുടെ കഷ്ടി അരഭാഗമേ വരുവെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഇത് ഇരട്ടിയാണ്. ആരോഗ്യം മാത്രമല്ല, മരുന്നു കൂടിയാണ് കാടമുട്ടയെന്നതാണ് വാസ്തവം.  5 സാധാരണ മുട്ടയ്ക്കു പകരം നിൽക്കാൻ ഒരു കാടമുട്ടയ്ക്കു കഴിയുമെന്നതാണ് വാസ്തവം. ഏതു പ്രായക്കാർക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. കാടമുട്ട നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം.




     വൈറ്റമിൻ എ, ബി 6, ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്. കാടമുട്ടയിൽ അയേൺ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും.കലോറി തീരെക്കുറവായതിനാൽ തടി കുറയ്ക്കാനും നല്ലതാണ്. 50 ഗ്രാം കാട മുട്ടയിൽ 80 കലോറി മാത്രമാണുള്ളത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിൻ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.



   ഹൃദ്രോഗം,രക്തസമ്മർദ്ദം,ആർത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ കാടമുട്ട കഴിക്കാം. അയേൺ സമ്പുഷ്ടമായ ഇത് വിളർച്ച പോലുള്ള പ്രശ്‌നങ്ങൾക്കും ഏറെ നല്ലതാണ്. ബുദ്ധിവളർച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്.കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഓർമശക്തി നൽകും. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോൾ പല രോഗങ്ങളും ഉണ്ടാകും. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും. കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും.കോഴിമുട്ട അലർജിയുള്ളവർക്ക് പോലും കാടമുട്ട ഏറെ ഗുണകരമാണ്.



     ഇതിന് അലർജി പ്രശ്‌നം കുറവാണ്. ഇതിന്റെ ആന്റി ഇൻഫ്‌ളമേറ്ററി ഗുണം തന്നെ കാരണം. കോഴിമുട്ടയിൽ ഇല്ലാത്ത ഓവോമ്യൂകോസിഡ് എന്ന പ്രോട്ടീൻ കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. കഴിക്കുന്നതിലൂടെ കിഡ്‌നി,കരൾ,ഗാൾബ്ലാഡർ സ്‌റ്റോൺ എന്നിവയൊക്കെ ഇല്ലാതാക്കാൻ കഴിയും. ഇത് കല്ലുകളുടെ വളർച്ച തുടക്കത്തിൽ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിൻ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കാട മുട്ടയിലെ വൈറ്റമിൻ ഡി കാത്സ്യം വലിച്ചെടുക്കാൻ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം നൽകുന്ന ഒന്നാണ്. 

Find out more: