രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്ത് വന്നിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന് മാത്രമാണ് പുതിയ നിർദേശം ബാധകമാവുക. രണ്ടാം ഡോസ് കൊവിഷീൽഡ് എടുക്കാനുള്ള ഇടവേള എട്ട് ആഴ്ച വരെയായി വർധിപ്പിക്കണമെന്ന് കേന്ദ്രം!  28 ദിവസമായിരുന്നു നിലവിൽ കൊവിഷീൽഡ് വാക്സിൻറെ ഇടവേളയായി നിശ്ചയിച്ചിരുന്നത്, മികച്ച ഫലത്തിനായി ഇത് എട്ട് ആഴ്ചയായി വർധിപ്പിക്കണമെന്നാണ് സർക്കാർ നിർദേശമമെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്ത് വന്നിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന് മാത്രമാണ് പുതിയ നിർദേശം ബാധകമാവുക.



  ഭാരത് ബയോടെക്കിൻറെ കൊവാക്‌സിൻ ഇത് ബാധകമല്ല. കൊവിഷീൽഡ് വാക്സിൻ ഇടവേളകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി.കൊവിഷീൽഡിൻറെ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളിൽ നൽകുന്നത് ഫലപ്രാപ്തി വർധിപ്പിക്കുമെന്നും എന്നാൽ ഇതിൽ കൂടുതൽ ഇടവേള വർധിപ്പിക്കരുതെന്നുമാണ് കേന്ദ്രം പറയുന്നത്. നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ, നാഷണൽ എക്‌സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്മിനിസ്‌ട്രേഷൻ ഫോർ കൊവിഡ്-19 എന്നിവ ചേർന്നാണ് വാക്സിൻ ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയതെന്നാണ് നിർദേശത്തിലുള്ളത്. അതേസമയം തന്നെ രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ് ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.



   ഇന്ന് 46,951 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ജനുവരി 16ന് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത് മുതൽ തന്നെ കൊവാക്സിനും കൊവിഷീൽഡും നൽകി വരുന്നുണ്ട്. 4.50 കോടിയിലധികം വാക്‌സിനുകളാണ് ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്. 3,34,646 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,11,51,468 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 21,180 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.



  രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,16,46,081 ആയി ഉയർന്നിരിക്കുകയാണ്. വാക്സിനേഷനെ തുടർന്നുണ്ടാകുന്ന പാർശ്വഫലങ്ങൾ നിലവിലെ ആരോഗ്യ ഇൻഷുറൻസ് പോളിസി കവറേജിൽ ഉൾപ്പെടുമോ എന്നത് സംബന്ധിച്ചുള്ള വ്യക്തത തേടി നിരവധി ആരോഗ്യ പ്രവർത്തകർ ഇൻഷുറൻസ് കമ്പനികളെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കൊവിഡ് വാക്സിൻ പാർശ്വഫലങ്ങൾക്കുള്ള പരിരക്ഷ ഉറപ്പാക്കിയതായി ഐആർഡിഎഐ അറിയിച്ചത്.

Find out more: