ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമം അംഗീകരിച്ചതോടെ നിയമം നിലവിൽ വന്നു. എന്നു മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരികയെന്നത്കേന്ദ്രസർക്കാരായിരിക്കും തീരുമാനിക്കുക. എന്നാൽ ഇത് ജനാധിപത്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. രണ്ട് ദിവസത്തെ ബഹളത്തിനു ശേഷമാണ് ബിൽ രാജ്യസഭയിൽ ശബ്ദവോട്ടോടെ പാസായത്. സഭയിലെ 83 പേർ ബില്ലിനെ അംഗീകരിച്ചപ്പോൾ 45 പേർ എതിർത്തു.പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.മാത്രമല്ല കടുത്ത പ്രതിഷേധത്തിൽ ഡൽഹി സർക്കാർ. ഒപ്പം നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം.
ഡൽഹി സർക്കാരിൻ്റെ എല്ലാ എക്സിക്യൂട്ടീവ് നടപടികൾക്കും ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി വാങ്ങിയിരിക്കണമെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ശിവസേന, വൈഎസ്ആർ കോൺഗ്രസ്, അകാലിദൾ തുടങ്ങി മിക്ക പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർത്തു. തങ്ങളുടെ പ്രവർത്തനങ്ങളിൽ ലഫ്റ്റനൻ്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നിരന്തരം കടന്നുകയറുകയാണെന്നാണ് ഡൽഹി സർക്കാർ തുടർച്ചയായി ആരോപിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മേൽ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമം ജനാധിപത്യം തകർക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എന്നാൽ നിയമം രാജ്യസഭയിലും പാസായി.