ഒന്ന് കേരളം ഡയറ്റ് പരീക്ഷിച്ചാലോ? ഡയറ്റിന്, അതായത് ഭക്ഷണ നിയന്ത്രണത്തിന് തടി കുറയ്ക്കുയെന്ന ലക്ഷ്യത്തിൽ പ്രധാന സ്ഥാനമുണ്ട. ഇതിന് സഹായിക്കുന്ന വിവിധ തരം ഡയറ്റുകളും നിലവിലുണ്ട്. ഓരോരുത്തർക്കും ചേരുക ഓരോ തരം ഡയറ്റുകളാണ്. ഇത് തെരഞ്ഞെടുത്തു വേണം, പിൻതുടരാൻ. തടി കുറയ്ക്കാനുള്ള വിവിധ തരം ഡയറ്റുകളിൽ കേരളാ ഡയറ്റുമുണ്ട്. മലയാളി വിഭവങ്ങൾ ഒഴിവാക്കാനാകില്ലെന്ന് നിർബന്ധം പിടിയ്ക്കുന്നവർക്ക് പരീക്ഷിയ്ക്കാവുന്ന ഡയറ്റാണ് കേരളാ ഡയറ്റ്. ഈ ഡയറ്റ് 1200 കലോറി വരെ മാത്രം ദിവസവും അനുവദിയ്ക്കുന്ന ഒന്നാണ്. ചോറ്, സാമ്പാർ, തോരൻ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തി തന്നെയാണ് ഈ പ്രത്യേക ഡയറ്റ് തയ്യാറാക്കിയിരിയ്ക്കുന്നത്.
ഇതു പ്രകാരം രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കാം. ഇത് 1 ഗ്ലാസ്. ശേഷം ഒരു കപ്പ് മധുരമില്ലാത്ത ചായ. ഇതിനൊപ്പം എന്തെങ്കിലും കഴിയ്ക്കണമെന്നുള്ളവർക്ക് 2 ആരോറൂട്ട് ബിസ്‌ക്കറ്റ് കഴിയ്ക്കാം. ചായയയിൽ 35 കലോറിയും ബിസ്‌ക്കറ്റിൽ 56 കലോറിയുമുണ്ട്. ഇവിടെ ആകെയുള്ള കലോറി 91. പ്രാതലിന് വളരെക്കുറച്ചു മാത്രം തേങ്ങാ ചേർത്ത ഗോതമ്പു പുട്ട് രണ്ടു കഷ്ണം, കടലക്കറി ഒരു കപ്പ് എന്നിവയാകാം. ഇവ രണ്ടും ചേർത്ത് 264 കലോറിയാണ്. ഇവിടെ ലഭ്യമാകുന്ന പ്രോട്ടീൻ ആകെ 9. ഇതല്ലെങ്കിൽ അപ്പം 2 കഷ്ണം, നാടൻ മുട്ട റോസ്റ്റ്, 2 മുട്ട ഉൾപ്പെടുത്തിയത് ആകാം.
ഇവിടെ ലഭ്യമാകുന്ന കലോറി 250, പ്രോട്ടീൻ 9 തന്നെ. ഉച്ചയ്ക്ക് ചുവന്ന മട്ട അരിയുടെ ചോറ്, അത് ഒരു സൂപ്പു ബൗളിന്റെ മൂന്നിലൊന്ന് മാത്രം, തേങ്ങാ ചേർക്കാത്ത സാമ്പാർ ഒരു മീഡിയം ബൗൾ, ബീറ്റ്‌റൂട്ട് പച്ചടി ഒരു ചെറിയ ബൗൾ, കുറവു തേങ്ങാ ചേർത്ത് ക്യാബേജ് തോരൻ ഒരു ചെറിയ ബൗൾ. ഇവിടെ ആകെ കലോറി 270, പ്രോട്ടീൻ തോത്-11. ഉച്ച ഭക്ഷണ ശേഷം 10 മിനിറ്റ് നടക്കുക, ശേഷം ഒരു ഗ്ലാസ് ചൂടുളള നാരങ്ങാവെള്ളം അല്ലെങ്കിൽ മധുരമില്ലാത്ത ഒരു കപ്പ് ഗ്രീൻ ടീ. വൈകീട്ട് ഒരു കപ്പ് ഗ്രീൻ ടീ അല്ലെങ്കിൽ കാപ്പി മധുരമില്ലാത്തത്, ഗോതമ്പ് റസ്‌ക് എന്നിവ. ഇവിടെ ആകെ കലോറി വരുന്നത് 105. പ്രോട്ടീൻ തോത് 6.
രാത്രി പത്തിരി 2, മുളകിട്ട മീൻകറി ഒരു മീഡിയം ബൗൾ, സാലഡ് ഒരു മീഡിയം ബൗൾ. ആകെ കലോറി 330. പ്രോട്ടീൻ തോത് 12.കിടക്കാൻ നേരം ഒരു കപ്പ് പാൽ, 4 കുതിർത്ത ബദാം എന്നിവ ഇതു പ്രകാരം മൈദ, ബേക്കറി വസ്തുക്കൾ എന്നിവ കഴിയ്ക്കരുത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ വേണ്ട. വറുത്തവ, ചോക്കലേറ്റുകൾ, മധുരമുള്ളവ എന്നിവ അരുത്. ഇതു പോലെ പ്രാതൽ ഒഴിവാക്കരുത്. കഴിവതും നേരത്തെ ഉറങ്ങി നേരത്തെ ഉണരുക. ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപേ അത്താഴം കഴിയ്ക്കുക. കഴിവതും 7നു തന്നെ!
Find out more: