കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ആറു മരണങ്ങളിലും പൊലീസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം കുടുംബത്തിലെ റോയിയുടെ മരണത്തിൽ മാത്രമാണ് ഇതുവരെ കേസെടുത്തിരുന്നത്. ഓരോ മരണത്തിലും പ്രത്യേകം കേസെടുക്കുന്നത് അന്വേഷണത്തിന് ഗുണകരമാകുമെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സിലിയുടെ മരണത്തില്‍ ജോളിയെ കൂടാതെ മാത്യുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുടുംബത്തിലെ അഞ്ചുപേരെ സയനൈഡ് നല്‍കിയും അന്നമ്മയെ കീടനാശിനി നല്‍കിയുമാണ് കൊന്നതെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. റോയിയുടേത് ഒഴികെയുള്ള അഞ്ച് കൊലപാതകങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ അന്വേഷിക്കുക.
കേസിൽ മുഖ്യപ്രതി ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം. ജോളിയും മാത്യുവിനെയും ഇന്ന് തന്നെ പൊന്നാമറ്റം വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.