കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചു മുടി.കൊല്ലം നീതി നഗറില്‍ ഹൗസ് നമ്പർ 70 യിലെ സാവിത്രി (71) ആണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്നു മകന്‍ സുനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാവിത്രിയെ കാണുന്നില്ലെന്നു കഴിഞ്ഞ മാസം 12നു മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായാറാഴ്ച രാവിലെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപമാണ് ഒന്നരമാസത്തിലേറേ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കേസില്‍ കൂട്ടുപ്രതിയെന്നു സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടന്‍ ഒളിവിലാണ്. മറ്റൊരു സുഹൃത്തിനെ കൊന്ന കേസിലും സുനില്‍ പ്രതിയാണ്