
നമുക്കേവർക്കും ഇഷ്ട്ടമായ ഒന്നാണ് കാപ്പി. എന്നാലത് കുട്ടികൾക്ക് കൂടുതൽ കൊടുത്താൽ എന്തായിരിക്കും സംഭവിക്കുക. നിങ്ങൾ കാപ്പി കുടിക്കുന്നത് കാണുമ്പോൾ തന്നെ അവർ തനിക്കുമിത് വേണമെന്ന് വാശി പിടിക്കുകയും പലപ്പോഴുമവർ ഒളിഞ്ഞും മറഞ്ഞുമൊക്കെ നമുക്കായി കുടിക്കാൻ എടുക്കുന്ന ഗ്ലാസിൽ നിന്നും കുറച്ചു കാപ്പി അകത്താക്കുകയുമൊക്കെ ചെയ്യുന്നു.
അതുപോലെ തന്നെ നിങ്ങളുടെ ചെറിയ കുട്ടി പതിവായി കാപ്പി കുടിക്കുന്നത് വഴി കുട്ടിയുടെ ആരോഗ്യത്തിന് ഏതെങ്കിലും അപകടസാധ്യതകൾ ഉണ്ടാകുമോ? ഇക്കാര്യങ്ങളെല്ലാം നമുക്കിന്ന് കണ്ടെത്താം.കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. ഏറ്റവും ശക്തമായതും അതുപോലെതന്നെ ശരീരത്തിന് ഉന്മേഷം പകരുന്നതുമായ ഒരു പാനീയമാണ് ഇതെന്ന കാര്യം എല്ലാവർക്കുമറിയാം.
എന്നാൽ ചെറിയ കുട്ടികൾക്ക് ഇത് കൊടുക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ വീട്ടിലെ ചെറിയ കുട്ടികളിൽ നിന്നും ഇത് നാം അകറ്റി നിർത്താൻ ശ്രമിക്കുന്നു. എന്നാൽ കുട്ടികളുണ്ടോ ഇതിന് വഴങ്ങുന്നു? ഇക്കാര്യം ചിലപ്പോൾ നമ്മളിൽ വിഷമം ഉണ്ടാക്കിയേക്കാം. കാരണം എല്ലാ അമ്മമാരും തങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ആശങ്കാകുലരാണ്.
എല്ലാ അമ്മമാർക്കുമുള്ള സംശയമാണ് തങ്ങളുടെ കുട്ടിക്ക് ഏതു പ്രായം തൊട്ട് കാപ്പി കൊടുത്തു തുടങ്ങാൻ കഴിയുമെന്നത്? കുട്ടികൾ പ്രത്യേകിച്ചും കഴിക്കാൻ വാശിപിടിക്കാറുള്ള സോഡ, ഫ്രിസി ഡ്രിങ്ക്സ്, ഐസ്ഡ് ടീ അല്ലെങ്കിൽ ചോക്ലേറ്റ് മിൽക്ക് എന്നിങ്ങനെയുള്ള വിവിധ സ്രോതസ്സുകളിലെല്ലാം പരോക്ഷമായി കഫീൻ ഉപയോഗിച്ചു വരുന്നുണ്ട്.
ഇവയിലെ ഇതിൻ്റെ അളവ് കുറഞ്ഞത് മുതൽ ഏറ്റവും ഉയർന്നത് വരെയാവാം. ഇതെല്ലാം തന്നെ പലപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സാധാരണ കോഫിയെക്കാൾ കുട്ടികളുടെ ശരീരത്തെ പെട്ടെന്ന് സ്വാധീനിക്കാൻ സാധ്യതയുള്ളവയാണ്. കോഫി ഒരു തരത്തിലും നിങ്ങളുടെ കുട്ടിയുടെ വളർച്ചയെ ബാധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല എന്ന കാര്യം ഗവേഷണങ്ങളിൽ നിന്നും വെളിപ്പെട്ടിട്ടുള്ളതാണ്.
എന്നാൽ 12-18 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളിൽ കഫീൻ ഉപഭോഗം 100 മില്ലിഗ്രാമിൽ കൂടാൻ പാടുള്ളതല്ല. അതായത് അത് ഒരു ദിവസം 1 മുതൽ 2 കപ്പ് കാപ്പി അല്ലെങ്കിൽ രണ്ട് കാൻ കഫീനേറ്റഡ് ഡ്രിങ്കുകൾ എന്നിവയിൽ കവിയാൻ പാടില്ല എന്നർത്ഥം.ചെറിയ കുട്ടികൾക്ക് കോഫി കൊടുക്കുന്നത് ദോഷകരമായ ഒരു കാര്യമാണെന്ന് പറയുന്നതിനു മുൻപ് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.
സാധാരണഗതിയിൽ നിങ്ങളുടെ കുട്ടികൾ കൂടുതലായി കഴിക്കുന്ന പല ഭക്ഷണ പാനീയങ്ങളിലും കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ അടങ്ങിയിട്ടുണ്ട്.
മറ്റൊരു തെറ്റിദ്ധാരണയും ഇതോടൊപ്പം നാം മായ്ച്ചു കളയേണ്ടതുണ്ട്. അത് കോഫി കുട്ടികളുടെ വളർച്ചയെ ബാധിക്കുകയും അതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്നതാണ്.
ഇത്തരത്തിലുള്ള ധാരണ പല മാതാപിതാക്കളും വച്ചുപുലർത്തുന്നു. ഇത് ഒട്ടും ശരിയായ കാര്യമല്ല. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്ഥിരമായി ഇത് ഉപയോഗിക്കുന്നലും പ്രശ്നമൊന്നുമില്ല. എങ്കിൽ തന്നെയും മറ്റ് ഭക്ഷണ സ്രോതസ്സുകളിൽ നിന്നോ പാനീയങ്ങളിൽ നിന്നോ അധിക കഫീൻ കുട്ടികളുടെ ശരീരത്തിൽ എത്തുന്നുണ്ടോ എന്ന് കാര്യം പ്രത്യേകം ശ്രദ്ധിക്കണം.എങ്കിലും ഇതിൻ്റെ ഉപയോഗം ഒരു പരിധി വിട്ടു കഴിഞ്ഞാൽ ശരീരത്തിന് ദോഷകരമായി മാറുന്നു.
അനുവദനീയമായ അളവിൽ പതിവായി ഇത് ഉപയോഗിക്കുന്നത് ശരീരത്തിൽ വലിയ അപകടസാധ്യതകൾ ഒന്നും തന്നെ വരുത്തുന്നില്ല. എന്നാൽ കഫീൻ്റ അളവ് പരിധിയിൽ കവിഞ്ഞാൽ അത് നിങ്ങളുടെ ശരീരത്തിന് നെഗറ്റീവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ് നിങ്ങളുടെ വീട്ടിൽ ഉള്ളതെങ്കിൽ അവർക്ക് ഇടയ്ക്കൊക്കെ ഒരു കപ്പ് കാപ്പി നൽകുന്നതു വഴി നിങ്ങളുടെ കുട്ടിയുടെ പോഷകാഹാരത്തിലും ആരോഗ്യനിലയിലും നാശനഷ്ടങ്ങൾ ഉണ്ടാകുകയില്ല.
മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ആസക്തി ഉണ്ടാക്കാൻ കാരണമാകുന്ന ഒന്നാണ് കഫീൻ. ഇത് ശരീരത്തിന് ശക്തമായ ഉത്തേജനം നൽകുന്നു. തലച്ചോറിൻ്റെ പ്രവർത്തനങ്ങൾക്ക് ഉന്മേഷം പകർന്നു കൊണ്ട് ഇത് ശരീരത്തെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. എങ്കിലും ഇതിൻ്റെ ഉപയോഗം ഒരു പരിധി വിട്ടു കഴിഞ്ഞാൽ ശരീരത്തിന് ദോഷകരമായി മാറുന്നു.