
മാലിയിൽ ഭീകരാക്രമണം: 53 സൈനികർ കൊല്ലപ്പെട്ടു
മാലിയിൽ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു.സൈനിക പോസ്റ്റിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം.അല്‍ഖായിദ ബന്ധമുള്ള ഭീകരര്‍ ആക്രമിച്ചെന്നാണ് സൂചന.
ഇതിനുമുൻപ് ബുർകിനഫാസോയുമായി ചേർന്നുള്ള അതിർത്തിയിൽ സെപ്റ്റംബർ 30 ന് നടന്ന ഭീകരാക്രമണത്തിൽ 40 സൈനികർ സൈനികർ കൊല്ലപ്പെട്ടിരുന്നു.എന്നാൽ ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഭീകരസംഘടനകളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും.ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ അഞ്ചുരാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല‍്കിയ സേനാവ്യൂഹത്തിനു കൂടി തിരിച്ചടിയാണ് ഈ ആക്രമണം.