
ചാനൽ ക്യാമറാമാന് നേരെ വനിതാ പൊലീസുകാരിയുടെ കയ്യേറ്റം.നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം.വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റ മുഖത്ത് അടിച്ചു.നിയമസഭ വാർത്ത കവർച്ചെയാൻ എത്തിയ സംഘത്തിന് നേരെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെയുള്ള അതിക്രമം.വിപിന്റ മുഖത്ത് അടിക്കുകയും ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജയ്ഹിന്ദ് ടി.വി ക്യാമറാൻ ബിബിൻ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.ക്യാമറാൻ ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിക്കുകയും, കേട്ടാൽ അറയ്ക്കുന്ന അസഭ്യവും പറയുന്ന വനിതാ ഉദ്യോഗസ്ഥ ക്യാമറയും, മൈക്കും തകർക്കുകയും ചെയ്തു.വനിതാ ഉദ്യോഗസ്ഥയോട് കാരണമെന്ത് ചോദിച്ച driver രവികുമാറിനെയും വെറുതെ വിട്ടില്ല. ഇതിനിടയിൽ തന്നെ ഷൂട്ട് ചെയ്യുന്നു എന്ന് മനസ്സില്ലാക്കിയ വനിതാ ഉദ്യോഗസ്ഥ "തനിക്ക് ആരേയും ഭയമില്ലെന്നും, നി എടുക്കൊ" എന്ന് അക്രോഷിക്കുകയും ചെയ്തു. ഒപ്പമുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പൊലീസുകാരി പിന്‍മാറാന്‍ തയാറായില്ല.തനിക്ക് സംഭവിച്ച ഈ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പൊലീസിലും ക്യാമറാൻ ബിബിൻ പരാതി നല്‍കിയിട്ടുണ്ട്.