സൈക്കിൾ ഷോപ്പിൽ വച്ചുണ്ടായ രണ്ടു രൂപ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം.ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം.നിർമ്മാണത്തൊഴിലാളിയായ സുവർണ്ണരാജുവിനെയാണ് കൊലപ്പെടുത്തിയത്. സൈക്കിൾ ടയറിൽ കാറ്റു നിറക്കാൻ എത്തിയതായിരുന്നു ഇയാൾ. എന്നാൽ കടയിൽ കൊടുക്കാൻ ഇയാളുടെ പക്കൽ രണ്ട് രൂപ ഉണ്ടായിരുന്നില്ല.തുടർന്ന് ഷോപ്പുടമയായ സമ്പായുമായി ഇയാൾ തർക്കത്തിലായി.തന്നെ ആക്രമിക്കാൻ തുടങ്ങിയ സമ്പായെ ഇയാൾ പിടിച്ചു തള്ളിമാറ്റി.എന്നാൽ സംഭവം കണ്ടു കൊണ്ട് നിന്ന ഷോപ്പുടമയുടെ സുഹൃത്ത് അപ്പാറുവാന് ഇരുമ്പു വടി കൊണ്ട് ഇയാളുടെ തലക്കടിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും,മരണം സംഭവിക്കുകയായിരുന്നു.