ആണുങ്ങൾ തമ്മിൽ, കല്യാണമോ? എന്ന് ചിന്തിക്കുന്നവർക്ക്‌ മുന്നിൽ, അഞ്ചു വർഷത്തെ, പ്രണയം പൂവണിയിക്കാൻ ഒരുങ്ങുകയാണ്, ഗേ പ്രണയ ജോഡികൾ,നിവേദും റഹീമും.

 

 

സ്വവ്ർസ്ഗ്ഗത്തിൽ നിന്നും ഇണകളെ കണ്ടെത്താൻ ഇഷ്ടപ്പെടുന്ന, സദാചാര കോട്ടകളെ ഒട്ടും ഭയക്കാത്ത, യുവാക്കളുടേതുകൂടിയാണ്, ഇന്ന് നമ്മുടെ കേരളം. കേരളത്തിലെ ആദ്യ, ഗേ ദമ്പതികളായ, നികേഷിനും സോനുവിനും ശേഷം, രണ്ടാമത്തെ ഗേ വിവാഹം, ഉടനുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്, നിവേദും റഹീമും. 

 

 

 പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്, നിവേദാണ് ഫേസ്ബുക്കില്‍, പങ്കുവെച്ചത്. ടെലി റേഡിയോളജി സൊല്യൂഷന്‍സ്, എന്ന സ്ഥാപനത്തില്‍, ക്ലയന്റ് കോര്‍ഡിനേറ്ററായി, ജോലി ചെയ്യുകയാണ് നിവേദ്. റഹിം, വിദേശത്ത് ടെലികോം എഞ്ചിനീയറായി, ജോലി ചെയ്യുകയാണ്.

 

 

താനൊരു ഗേ ആയതുകൊണ്ട്, കുടുംബത്തിൽ നിന്നും, നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച്, നിവേദ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. വിവാഹം, ഉടനുണ്ടെന്ന പ്രഖ്യാപനം എത്തിയതോടെ, നിരവധിപ്പേരാണ്, ഇരുവർക്കും ആശംസകളുമായി, രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്തുമസിന് മുമ്പായി, വിവാഹം നടത്താനാണ്, ഇരുവരുടെയും തീരുമാനം. എന്നാല്‍, കൃത്യമായ തിയ്യതി, തീരുമാനിച്ചിട്ടില്ല. റഹിം ആലപ്പുഴ സ്വദേശിയും,നിവേദ് കൊച്ചി സ്വദേശിയുമാണ്. വീട്ടുകാരുടെ പിന്തുണയില്ലാതെയാണ്, ഇരുവരും വിവാഹത്തിന്, ഒരുങ്ങുന്നത്.

 

 

ഫേസ്ബുക്ക് വഴിയാണ്, ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട്, പ്രണയത്തിലാകുകയായിരുന്നു. വിവാഹശേഷം, തങ്ങളുടെ അമ്മയാകാൻ, ഒരു, പെൺ സുഹൃത്ത് തയ്യാറാണെന്നും, ഇക്കാര്യം, ഉടൻ വെളിപ്പെടുത്തുമെന്നും, നിവേദ് പറഞ്ഞു.

Find out more: