
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറെ ഇഷ്ടപെട്ട താരങ്ങളാണ് ആദിത്യന്‍ ജയനും ഭാര്യ അമ്പിളിയും. കുറച്ചു നാളുകൾക്ക് മുൻപ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു താരങ്ങളുടെ കല്യാണം നടന്നത്. എന്നാലിപ്പോൾ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം ആദിത്യന്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.
കുഞ്ഞ് അര്‍ജ്ജുന്‍ മാറില്‍ തല ചായ്ച്ചുറങ്ങുന്ന ചിത്രത്തോടൊപ്പം തന്റെ വിഷമഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.കഴിഞ്ഞ രണ്ടു ദിവസമായി താൻ കുറച്ചു വിഷമത്തിലായിരുന്നെന്നും തന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റുമുള്ളത് എന്നും കുറിപ്പിൽ എഴുതിയതിനൊപ്പം എന്റെ മരണം ഉള്‍പ്പെടെ എന്നും ചേർത്തിട്ടുണ്ട്. അത് തനിക്ക് നന്നായി മനസിലായിട്ടുണ്ടെന്നും പക്ഷേ തന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടെന്നും അതില്‍ പെണ്‍സുഹൃത്തുക്കളും ആണ്‍ സുഹൃത്തുക്കളുമുണ്ട് ഉണ്ടെന്നും ആദിത്യൻ എഴുതിയിട്ടുണ്ട്.
തന്റെ ഈ പോസ്റ്റ് ആ സുഹൃത്തുക്കൾക്ക് വേണ്ടിയാണെണെന്നും ആദിത്യൻ കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 2013ൽ തന്റെ അമ്മ തന്നെ വിട്ടു പോയപ്പോള്‍ ഉണ്ടായ പോലത്തെ വിഷമം ആയിരുന്നു താൻ അനുഭവിച്ചതെന്നും, എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിൽ തന്റെ കൂടെ നിന്നവർ കാര്യം പോലും അറിയാതെ നിന്നവരാണെന്നും ആ സുഹൃത്തുക്കളോടെല്ലാം നന്ദി ഉണ്ടെന്നുമാണ് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ ആദിത്യൻ അനുഭവിച്ച വേദന അത്ര കഠിനമായിരുന്നെന്നും ആ വേദനയിൽ നിന്നും ഇതുവരെ പുറത്തു വരാൻ കഴിഞ്ഞിട്ടില്ലെന്നും കുറിച്ചിട്ടുണ്ട്.
എന്നാൽ ഒപ്പം തന്നെ, തന്നെ സ്വയം സാന്ത്വനിപ്പിച്ചുകൊണ്ട് സാരമില്ല ഇതൊക്കെ ഒരു എക്സ്പീരിയന്‍സ് ആണ് എന്നും ആദിത്യൻ കുറിച്ചിട്ടുണ്ട്.പ്രശനം എന്തായാലും എത്രയായാലും തന്റെ ഫാമിലിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും ഫാമിലിയുമായി ബന്ധപെട്ട കാര്യമാണെന്ന് കരുതി ആരും സന്തോഷിക്കണ്ട എന്നും കുറിച്ച ആദിത്യൻ നമ്മള്‍ കാരണം ആര്‍ക്കും ഒരു വിഷമം ഉണ്ടാകരുത് എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
എല്ലാവരും സന്തോഷമായിരിക്കട്ടെയെന്നും ഇനി കാണാന്‍ എന്തെല്ലാം ബാക്കി കിടക്കുന്നു എന്നും കുറിച്ച ആദിത്യൻ ഇനിയും മുന്നോട്ട് പോയേ പറ്റൂ എന്നും കുറിപ്പിൽ ഏഴുകുതിചേർത്തിട്ടുണ്ട്. പോസ്റ്റിൽ നമുക്കു വരാനുള്ളത് നമുക്ക് വന്നു ചേരുമെന്നും എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകുമെന്നും എഴുതിയതിനൊപ്പം ഇത്തരം പ്രതിസന്ധികൾ എത്ര കണ്ടതാണ് എന്നും കുറിച്ചിട്ടുണ്ട്.
പക്ഷെ എന്തിനെ കുറിച്ചാണ് ആദിത്യൻ പോസ്റ്റിൽ പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആദിത്യന്റെ ഈ പോസ്റ്റിന് ചുവടെ വിഷമിക്കേണ്ടന്നും എല്ലാവര്ക്കും ഓരോ പ്രതിസന്ധി സമയം വരുമെന്നും എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും അതിന് ദൈവം അനുഗ്രഹിക്കുമെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.