മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് ഒന്നാംഭാഗം ഏറെ വിജയം നേടിയിരുന്നു. ബിഗ്‌ബോസ് ഒന്നാംഭാഗം ചരിത്ര വിജയം നേടിയപ്പോൾ മത്സാർത്ഥികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ഏഷ്യാനെറ്റിന്റെ ചാനൽ റേറ്റിങ് പെട്ടെന്നു തന്നെ കൂട്ടിയ പരിപാടിയായിരുന്നു ബിഗ്‌ബോസ് സീസൺ ഒന്ന്. സാബുമോനും പേളിയും, ഷിയാസ് ,ശ്രീനിഷ്, അരിസ്റ്റോസുരേഷും, അതിഥി എന്നിവർ ഫൈനലിലെത്തിയപ്പോൾ പ്രേക്ഷക വോട്ടിങ്ങിലൂടെയും മത്സരത്തിന്റെ അടിസ്ഥാനത്തിലും സാബുമോൻ വിജയിയായി.

 

   

   ഇതേ പ്രതീക്ഷ നിലനിർത്തിയാണ് സീസൺ രണ്ടുമായി ഏഷ്യാനെറ്റ് വീണ്ടും എത്തിയത്. മത്സരാർത്ഥികൾ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയ്ക്ക് ഒടുവിൽ, ജനുവരി നാലിന് ബിഗ്‌ബോസിന്റെ രണ്ടാം ഭാഗത്തിനു  തുടക്കം കുറിക്കുകയും ചെയ്തു. ആര്യ, സുരേഷ്, ഫുക്രു, സോമദാസ്, മഞ്ജു പത്രോസ് തുടങ്ങി നിരവധി പേർ മത്സരാർഥികളായി  എത്തി. ആദ്യ മത്സരാർഥിയായി വിളിച്ചത് രജനി ചാണ്ടിയെയായിരുന്നു.

 

   എന്നാൽ മത്സരം തുടങ്ങിയതിന് ശേഷം ആദ്യ എലിമിനേഷനിൽ ഇവർ പുറത്താകുകയും ചെയ്തു. തുടർന്ന് ആർ.ജെ് രഘു ബിഗ് ബോസിലേക്ക് എത്തി. പാഷണം ഷാജി എന്ന പേരിൽ അറിയപ്പെടുന്ന സാജു നവേദയ ആരും കാണാത്ത മേക്കോവറിലാണ് വേദിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ പുതുവർഷം തുണച്ച ഭാഗ്യം എന്ന് ആശ്വസിച്ച് ആര്യയും ബിഗ്‌ബോസ് വേദിയിലേക്ക് എത്തി. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പത്രോസ് ബിഗ്‌ബോസിലെ മറ്റൊരു ശക്തയായ മത്സരാർത്ഥിയായി, സസ്യ ശാസ്ത്ര അദ്ധ്യാപകനായ ഡോ രജിത് കുമാർ ഗംഭീര മേക്കോവറിലായിരുന്നു ബിഗ്‌ബോസിലേക്ക് എത്തിയത്.  

 

   

 

   രേഷ്മ രാജൻ, ടിക്ക് ടോക്ക് താരം ഫുക്രു, മോഡലായ അലക്‌സാൻഡ്രാ ഹാസ്യ നടിയായ തെസ്നി ഖാൻ , ഒപ്പം ബിഗ്‌ബോസ് സീസൺ രണ്ടിലെ രസികനായ പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരും മത്സരാർത്ഥികളായി എത്തി. ഷോ തുടങ്ങി ആദ്യദിവസങ്ങൾ പ്രേക്ഷകർക്ക് ബോറഡി തോന്നിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വിരക്തി
സമ്മാനിച്ചിരുന്നു.അവതാരികയായ എലീന പടിക്കൽ, പരീക്കുട്ടി, രജിത് കുമാർ എന്നിവർ പരിപാടിയിലെ ബോറഡിയില്ലാത്ത താരങ്ങളായി മാറി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽപ്രേക്ഷകർ കണ്ടത് ബോറഡി സമ്മാനിക്കുന്ന ഗെയിം പ്ലാനുകളാണ്.

 

 

   കഴിഞ്ഞ തവണത്തെ പോലെ ശക്തരായ മത്സാർത്ഥികളുടെ അഭാവം ഷോയെ വേട്ടയാടുന്നെന്നാണ് പ്രധാന പരാതിയായി പ്രേക്ഷകർ  ഉയർത്തിയിരുന്നത്. ഇത് പ്രേക്ഷകരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബാർക്ക്) കഴിഞ്ഞ ആഴ്ചത്തെ ചാനൽ റേറ്റിങ്ങിൽ ചരിത്രത്തിലില്ലാത്ത വിധം ബിഗ്‌ബോസ് ഷോ താഴേക്ക് പോയിരിക്കുകയാണ്.

 

 

   ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളുടെ റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് വാനമ്പാടി സീരിയലാണ്. രണ്ടാം സ്ഥാനത്ത് നീലക്കുയിലും മൂന്നാാംസ്ഥാനത്ത് കസ്തൂരിമാനും നിലനിർത്തുന്നു. നാലാം സ്ഥാനം മൗനരാഗം എന്ന സീരിയൽ കയ്യടക്കിയപ്പോൾ  അഞ്ചാം സ്ഥാനം അലങ്കരിക്കുന്നത് കോമഡി സ്റ്റാർസ് സീസൺ രണ്ടാണ്. ബിഗ്ഗ്‌ബോസ് സീസൺ ടു വിലെ അവതാരകനായ നടൻ  മോഹൻലാലിനായി മുടക്കുന്നത് ഭീമൻ തുകയാണ്; മത്സരാർഥികൾക്കായി നൽകുന്ന തുക വേറേയും;

 

 

      കോടികൾ ചെലവിട്ട് ബിഗ്‌ബോസ് സീസൺ രണ്ട് എത്തിയിട്ടും കാണാൻ ആളില്ലഎന്നത് വാസ്തവം! ചുരുക്കത്തിൽ പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്‌ബോസ് ഷോ പ്രേക്ഷകർക്ക് വേണ്ടതായിരിക്കുന്നു, ഗെയിം പ്ലാനിൽ പോലും മത്സരാർത്ഥികൾ പിന്നോട്ടാണ് എങ്കിലും പ്രേക്ഷകരുടെ ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും ആണെന്നുള്ളതാണ്.

Find out more: