
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഒരു ഉത്തരവ് ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം. അതാണ് ഉത്തരവ്. മാർച്ച് അവസാനമാകുമ്പോൾ ഒരാളെ എങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കാത്ത പക്ഷം നിര്‍ബന്ധിത വിരമിക്കലിന് തയാറാകണമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് വിവരം. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 നാണ് മധ്യപ്രദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തണമെന്നാണ് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്തം. ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചുവെയ്ക്കുമെന്നും അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
1976il പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്തായിരുന്നു ഇന്ത്യയിൽ നിർബന്ധിത വന്ധ്യകരണം നടപ്പിലാക്കിയത്. ഇന്ദിര ഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയായിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത്.
ഇന്ത്യയിലെ ഗ്രാമങ്ങളിലെ പുരുഷന്മാരെ പോലീസ് വലിച്ചിഴച്ചുകൊണ്ടായിരുന്നു അന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. ഏകദേശം അമ്പതു ലക്ഷത്തോളം പുരുഷന്മാരെയാണ് അന്ന് നിർബന്ധിത വന്ധ്യകരണത്തിനു വിധേയനാക്കിയത്.