
നവ വധുക്കളാണ് ആര്യയും ഭാര്യ സയേഷ്യയും , ഇരുവരും ഒന്നിച്ചുള്ള വാർത്തയും, ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വിരൽ ആയിരിക്കുകയാണ്.മാര്‍ച്ച് പത്തിനായിരുന്നു താരദമ്പതികള്‍ അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷമാക്കിയത്. ട്വിറ്ററിലൂടെ വിവാഹത്തിനെടുത്ത നിരവധി ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സയേഷ ആര്യയോട് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചത്. ആര്യയുടെ വധുവായി സയേഷ എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇരുവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒത്തിരി അനുമോദനങ്ങള്‍ ലഭിച്ചിരുന്നു. എല്ലാവരും കാത്തിരുന്നത് താരങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറിയുടെ ആഘോഷം എവിടെയാണെന്ന് അറിനായിരുന്നു. ഒടുവിലിതാ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അടുത്ത സുഹൃത്തുകള്‍ക്കൊപ്പമായിരുന്നു ഇത്തവണ ആഘോഷങ്ങള്‍. വിദേശത്ത് വെച്ചുമായിരുന്നു ആര്യയും സയേഷയും അവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
ഇതിന്റെ ഭാഗമായി സയേഷ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. നീല നിയോണ്‍ വെട്ടത്തില്‍ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു നടി പുറത്ത് വിട്ടത്. 019 മാര്‍ച്ച് പത്തിനായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇത്തവണ മാര്‍ച്ച് പതിനൊന്നിനായിരുന്നു ആഘോഷം നടന്നത്.
ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണെന്നും ഭര്‍ത്താവിന് ആശംസകള്‍ അറിയിക്കുകയാണ്. ഒപ്പം നിങ്ങള്‍ തന്ന സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി എന്നും ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായി സയേഷ പറയുന്നു. ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ചിലതും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മിറുതന്‍, ടിക് ടിക് ടിക്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെഡി. വിവാഹശേഷം ആര്യയുടെ നായികയായി സയേഷ അഭിനയിക്കുന്ന ടെഡി എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. താരദമ്പതികളുടെ വിവാഹവാര്‍ഷിക ദിനമായ മാര്‍ച്ച് പത്തിന് ടെഡി എന്ന സിനിമയില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വന്നിരുന്നു. സാധാരണ വിവാഹശേഷം നടിമാര്‍ കുടുംബ ജീവിതത്തില്‍ ഒതുങ്ങി കഴിയുമ്പോള്‍ ഒന്നിച്ച് അഭിനയിച്ച് ആര്യയും സയേഷയും മാതൃകയാവുകയാണ്.
ഗജനികാന്ത് എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ഇരുവരും അടുക്കുന്നത്. കെവി ആനന്ദിന്റെ സംവിധാനത്തില്‍ പിറന്ന കാപ്പാന്‍ എന്ന ചിത്രത്തിലും ആര്യയും സയേഷയും അഭിനയിച്ചിരുന്നു. മോഹന്‍ലാലും സൂര്യയുമായിരുന്നു ഈ ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടരത്തില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.
സൗഹൃദം ഇഷ്ടത്തിലേക്ക് എത്തിയതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. ട്വിറ്റര്‍ പേജിലൂടെ വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് നടി സയേഷ എത്തിയിരിക്കുകയാണ്. ഒപ്പം മറ്റൊരു സര്‍പ്രൈസും പുറത്ത് വന്നു.പിന്നാലെ താനും സയേഷയും തമ്മില്‍ വിവാഹിതരാവുകയാണെന്ന് താരം വെളിപ്പെടുത്തി. ഇപ്പോഴിതാ താരദമ്പതികള്‍ അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.
തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ആര്യയും സയേഷയും. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. മത്സരത്തിനൊടുവില്‍ ആരെയും വിവാഹം കഴിക്കാതെ കാരണങ്ങള്‍ പറഞ്ഞ് ഒഴിവായതിന്റെ പേരില്‍ താരത്തിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.