എലീന പടിക്കൽ എന്ന അവതാരികയെയും നടിയെയും മലയാളികൾക്കെല്ലാവർക്കും ഏറെ പരിചിതമാണ്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ വില്ലത്തിയായാണ് എലീന എത്തിയത്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് താരം പറഞ്ഞിരുന്നു.
അവതാരകയായും അഭിനേത്രിയുമായി മുന്നേറുന്നതിനിടയിലാണ് എലീന ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് താരം ഇങ്ങനെ പെരുമാറുന്നതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എല്ലാത്തിലും ഇടപെടുന്ന തുരുതുരാ സംസാരിക്കുന്ന എലീന ജനുവിനാണോയെന്ന സംശയത്തിലായിരുന്നു പലരും. വന്ന ദിവസം മുതല്‍ ഇറങ്ങുന്നത് വരെ എലീന പെരുമാറിയത് ഒരേ പോലെയായിരുന്നു.
തന്റെ പ്രകൃതമാണ് അതെന്ന് വിമര്‍ശിച്ചവരെക്കൊണ്ട് പോലും പറയിപ്പിക്കാനും എലീനയ്ക്ക് കഴിഞ്ഞിരുന്നു. ഫുക്രുവും എലീനയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു പിന്നീട്. താനും തുടക്കത്തില്‍ എലീനയെ തെറ്റിദ്ധരിച്ചിരുന്നുവെന്ന് ഫുക്രുവും പറഞ്ഞിരുന്നു.
ബിഗ് ബോസിന് ശേഷവും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇവര്‍. അമ്മയെക്കുറിച്ച് പറഞ്ഞ് നിരവധി തവണ വാചാലയായിരുന്നു എലീന. അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. എല്ലാ കാര്യങ്ങളിലും അമ്മയോട് അഭിപ്രായം ചോദിക്കാറുണ്ട്, ബാംഗ്ലൂരിലൊക്കെ നിന്നിരുന്നുവെങ്കിലും അമ്മയുമായി എല്ലാം ചോദിച്ചും പറഞ്ഞുമാണ് താന്‍ ജീവിച്ചതെന്നും അങ്ങനെയല്ലാതെ നില്‍ക്കാന്‍ പറ്റുമോയെന്നറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ വികാര ഭരിതായാവുകയുമുണ്ടായി താരം. മകള്‍ ജയിച്ച് വരാനായി കാത്തിരിക്കുകയാണ് താനെന്ന് ബിന്ദു പടിക്കല്‍ അന്ന് പറഞ്ഞിരുന്നു. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്.
അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ശാസി ക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളിൽ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ അമ്മി ക്ക് ഒരായിരം ജന്മദിനാശംസകൾ എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.
അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് എലീന ഇപ്പോള്‍. അമ്മ, എന്റെ മാത്രം സ്വന്തം, അമ്മീ എന്നു ഞാൻ സ്നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ . എന്റെ ലൈഫിൽ എന്റെ ഏറ്റവും വലിയ കരുത്തു. ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി.