കൊറോണ കാലത്ത് പോലീസുകാരുടെ സഹനത്തെ എടുത്ത് കാട്ടുന്ന ചിത്രം. ഇതൊരു വല്ലാത്ത അവസ്‌ഥ തന്നെയാണ്. കുടുംബവും കുട്ടികളും ഒക്കെ പോലീസുക്കാർക്കും ഉണ്ട്. എന്നിട്ടും അവർ അഹോരാത്രം കഷ്ടപ്പെടുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. ഇത്തരത്തിൽ പൊലീസുകാരുടെ കഷ്ടപ്പാടിന്റെ ഒരു നേർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
നമ്മളെല്ലാപ്പേരും സന്തോഷത്തോടെ വീടുകളിൽ കഴിയുമ്പോൾ അവർ നമുക്കായി റോഡുകളിൽ കഴിയുകയാണ്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ പൊലീസുകാരുടെ പ്രവർത്തനങ്ങൾ ഏറ്റവും പ്രാധാനമേറിയതായിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ആളുകൾ പുറത്തിറങ്ങുന്നതിനും സമൂഹ വ്യാപനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയാണ് പൊലീസ്.
ആരോഗ്യപ്രവർത്തകരെ പോലെത്തന്നെ ഏറ്റവും കൂടുതൽ കൊവിഡ് 19 പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്നവരാണ് പൊലീസ്. ധരിക്കേണ്ട വസ്ത്രങ്ങൾ തലയിണകളാക്കി, ലാത്തിയും ഹെൽമെറ്റും, ഒരു വശത്തേക്ക് മാറ്റി വെച്ചാണ്, മേൽ സൂചിപ്പിച്ച പോലീസുകാരെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ചിത്രത്തിൽ കാണുന്ന സ്ഥലം കടത്തിണ്ണയാണ്.
തെരുവിൽ കിടന്നുറങ്ങുന്ന രണ്ട് പൊലീസുകരാണ് ചിത്രത്തിൽ കാണുന്നത്. അരുണാചൽ പ്രദേശിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മധുർ വർമ്മയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊറോണ പോരാളികളെ ഓർത്ത് അഭിമാനിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒപ്പം സുഖപ്രദമായ കിടക്കയും എട്ട് മണിക്കൂർ ഉറക്കവും ഒക്കെ ആഡംഭരമല്ലേ? എന്നും, നിങ്ങൾ ഒരു പോലീസുകാരനാണെങ്കിൽ അതൊക്കെ ഒരു അഡംഭരമാണ് എന്നും ഓർമ്മിപ്പിക്കുന്നുമുണ്ട് ചിത്രത്തിനോടൊപ്പമുള്ള അടികുറിപ്പിനോടൊപ്പം.
കേരള പൊലീസും ചിത്രം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഇതോടൊപ്പം നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ 6 പേർക്കും കോട്ടയത്ത് അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.
ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തു നിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്‌ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.