മോഹൻലാലിന്റെ ലോക് ഡൗൺ വിശേഷങ്ങളുമായി നടൻ അനൂപ് മേനോൻ രംഗത്ത് എത്തിയിരിക്കുന്നത്. പ്രണവിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. മോഹൻലാലിന്‍റെ ലോക് ഡൗൺ കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ്.
മാത്രമല്ല മോഹൻലാൽ എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനൂപ് ഇത് കുറിച്ചിരിക്കുന്നത്. മോഹൻലാലിന്‍റെ മകള്‍ മായ വിദേശത്താണെന്നുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ ഇപ്പോള്‍ മകൻ പ്രണവിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടൻ അനൂപ് മേനോൻ. താ മോഹന്‍ലാലിന്‍റെ ലോക് ഡൗണ്‍ ആക്റ്റിവിറ്റിയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
ചെന്നൈയിലെ വീട്ടില്‍ നിന്ന് നിമിഷങ്ങള്‍ക്ക് മുമ്പ് ലാലേട്ടന്‍ പകര്‍ത്തിയ ചിത്രമാണിത് എന്ന് കുറിച്ചുകൊണ്ട് ഒരു ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ. അപ്പുവും(പ്രണവ് മോഹൻലാൽ) അവരുടെ പ്രിയപ്പെട്ട വിസ്‌കീയുമാണ് ഫ്രെയിമിലെന്നും താരം കുറിച്ചിട്ടുണ്ട്. കടലിലേക്ക് നോക്കി നിൽക്കുന്ന പ്രണവും വിസ്കിയൂമാണ് ചിത്രത്തിലുള്ളത്.
ലോക്ക് ഡൗണിലെ അദ്ദേഹത്തിന്‍റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നിയതിനാലാണ് ഇത് പങ്കുവയ്ക്കുന്നതെന്നും അനൂപ് കുറിച്ചിട്ടുണ്ട്. വിസ്‌കീ... നൈസ് നെയിം... സൂപ്പർ ക്ലിക്ക്, ഏട്ടൻ വേറെ ലെവൽ തുടങ്ങിയ കമന്‍റുകളുമായി നിരവധിപേർ ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. ഇതാണ് മോഹന്‍ലാല്‍, ദി ഫോട്ടോഗ്രാഫര്‍ ' എന്നുകൂടി ഒടുവിൽ കുറിച്ചുകൊണ്ടാണ് അനൂപ് മേനോന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധിപേർ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. മോഹന്‍ലാലിന്‍റെ ചെന്നൈയിലെ വീട് കടലിനോടടുത്താണ്. വീടിന്‍റെ ടെറസ്സില്‍ നിന്നാല്‍ മനോഹരമായി കടൽ കാണാനാകും. കടലും ബീച്ചുമൊക്കെ തൊട്ടടുത്ത്. മോഹൻലാലിന്‍റെ വീടുപോലൊരു വീടുവേണമെന്ന് മുമ്പ് രമേഷ് പിഷാരടിയും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല മലയാളികളുടെ പ്രിയതാരമായ മോഹന്‍ലാല്‍ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതെല്ലാം വൈറലാകാറുണ്ട്. ലോക് ഡൗൺ കാലത്ത് കൊറോണയ്‍ക്കെതിരെയുള്ള പ്രതിരോധം തീർക്കേണ്ടതിനെ കുറിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ദേഹം ബോധവത്കരണം എന്ന നിലയിൽ പങ്കുവെച്ചിരുന്നു. പ്രണവിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്.