അതിഥി തൊഴിലാളികള്‍ എത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ് ബീഹാർ ഇപ്പോൾ. ജനസംഖ്യയുടെ മുക്കാല്‍ ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനമായ ബിഹാറിലേക്കാണ് നോണ്‍ സ്‌റ്റോപ് തീവണ്ടികള്‍ പാഞ്ഞുപോകുന്നത്. എന്നാല്‍, അതിഥി തൊഴിലാളികളുടെ ഒറ്റയടിക്കുള്ള ഈ വരവ് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ബിഹാറിലെ പകുതിയിലേറെ കുടുംബങ്ങളിലെയും അംഗങ്ങള്‍ക്കും തൊഴില്‍തേടി അന്യ സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പോകേണ്ടി വരുന്നുവെന്നാണ് 2020 ഫെബ്രുവരിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ സയന്‍സസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കണ്ടെത്തിയിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ബിഹാറിലെ തൊഴിലില്ലായ്മാ നിരക്ക്.
കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മാ നിരക്ക് 10.3 ശതമാനം ആയിരുന്നെങ്കില്‍ 2020 ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 46.6 ശതമാനമായി ഉയര്‍ന്നു. 2.9 കോടി പേരാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേയ്ക്ക് തൊഴില്‍ അന്വേഷിച്ച് പോയിട്ടുള്ളത്. ഒരു തൊഴിലാളി പ്രതിമാനം ശരാശരി 2100 രൂപ വീതമാണ് വീട്ടിലേയ്ക്ക് അയക്കുന്നതെന്നാണ് കണക്ക്.
ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനം മുടങ്ങുന്നതോടെ അവരുടെയെല്ലാം കുടുംബങ്ങള്‍ പ്രതിസന്ധിയിലാകുമെന്നത് ഉറപ്പാണ്. അതിഥി തൊഴിലാളികള്‍ കൊറോണയുമായാണോ വരുന്നതെന്ന ആശങ്കയാല്‍ പല സ്ഥലത്തേക്കുമുള്ള റോഡുകള്‍ ഗ്രാമീണര്‍ അടക്കുകയാണ്.
സ്വന്തം നാട്ടിലെത്തിയ അതിഥി തൊഴിലാളികളില്‍ പലരെയും സ്വന്തം വീട്ടില്‍ കയറാന്‍ പോലും നാട്ടുകാര്‍ അനുവദിക്കാതിരുന്ന വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്. 1,200 ഓളം അതിഥി തൊഴിലാളികളുമായാണ് ട്രെയിന്‍ പുറപ്പെട്ടത്. പത്ത് ലക്ഷത്തോളം പേരാകും ഇതിലൂടെ സ്വദേശത്തേയ്ക്ക് എത്തുക. കടുത്ത തൊഴിലില്ലായ്മയാണ് ബിഹാറില്‍.
ഇക്കാരണം കൊണ്ടാണ് ബിഹാറിലെ ജനങ്ങള്‍ തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നത്. മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ജോലി തേടി പോകുന്നവരില്‍ 80 ശതമാനത്തോളം പേരും സ്വന്തമായി ഭൂമിയില്ലാത്തവരോ ഒരു ഏക്കറില്‍ താഴെ ഭൂമിയുള്ളവരോ ആണെന്ന് പഠനം വ്യക്തമാക്കുന്നു.
പത്ത് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ബിഹാറില്‍ എത്തുന്നതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ളത് ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ്. 2.9 കോടി പേരാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേയ്ക്ക് തൊഴില്‍ അന്വേഷിച്ച് പോയിട്ടുള്ളത്.
സ്വദേശത്തേയ്ക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികള്‍ നേരിടാന്‍ പോകുന്നത് കടുത്ത സാമൂഹിക പ്രശ്‌നങ്ങളായിരിക്കുമെന്ന് വിലയിരുത്തല്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലെത്തുന്ന അതിഥി തൊഴിലാളികള്‍ സ്വന്തം ഗ്രാമത്തില്‍ എത്തിയാലുടന്‍ കടുത്ത വിവേചനമാണ് നേരിടുന്നത്.