ദശലക്ഷക്കണക്കിന് പ്രവസികൾ നാട്ടിലെത്താൻ കാത്തിരിക്കുകയാണ്.  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനാണ് ഇളവുകൾ പൂർണ്ണമായും നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. ഇതിനിടെ പ്രവാസികളെ മടക്കിയെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയതോടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു.

 

 

  ലക്ഷക്കണക്കിനാളുകൾ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ നീക്കം. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത്.

 

 

  രോഗലക്ഷണങ്ങള്‍ ഉള്ള 32, 217വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31, 611 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.  കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളും ക്വാറൻ്റൈൻ കേന്ദ്രങ്ങളാക്കും.  

 

 

  കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളും ക്വാറൻ്റൈൻ കേന്ദ്രങ്ങളാക്കും. തെരഞ്ഞെടുത്ത ചെക്ക് പോസ്റ്റുകളിൽ കൂടി മാത്രമേ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആളുകൾക്ക് എത്താൻ കഴിയൂ. ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

 

 

 വാളയാർ, ആര്യങ്കാവ്, അമരവിള, കുമളി എന്നിവയടക്കമുള്ള സംസ്ഥാനത്തെ പ്രധാന അന്തർസംസ്ഥാന ചെക്ക് പോസ്‌റ്റുകളിൽ എല്ലാവിധ തയ്യാറെടുപ്പുകളും നടന്നുകഴിഞ്ഞു. പ്രവാസികൾ കൂട്ടമായി എത്തുമ്പോൾ സമൂഹവ്യാപനം എന്ന ഗുരുതര സാഹചര്യം മുന്നിൽ കണ്ടാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. പ്രായമായവർ, കിഡ്‌നി, ഹൃദയസംബന്ധമായ രോഗമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ എന്നിങ്ങനെ പട്ടിക തയ്യാറാക്കിയാകും ആളുകളെ സംസ്ഥാനത്തേക്ക് മടക്കിയെത്തിക്കുക. ഇത് സംബന്ധിച്ച വ്യക്തമായ പട്ടിക സർക്കാർ തയ്യാറാക്കി.

 

 

  കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാനത്ത് തയ്യാറാണ്. ഇതിനായി ആരോഗ്യപ്രവർത്തകർ തയ്യാറായി കഴിഞ്ഞു. വെൻ്റിലേറ്റർ അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ തയ്യാറാണ്. കൂടുതൽ വെൻ്റിലേറ്ററുകൾ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളെ സുരക്ഷിതമായി പാർപ്പിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

 

 

  സർക്കാർ - സ്വകാര്യ ആശുപത്രികൾ, ഹോട്ടലുകൾ, ലോഡ്‌ജുകൾ, റിസോർട്ടുകൾ, സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ചെറുതും വല്ലതുമായ സ്‌റ്റേഡിയങ്ങൾ എന്നിങ്ങനെയുള്ള 26,999 കെട്ടിടങ്ങൾ പ്രവാസികളെ പാർപ്പിക്കുന്നതിനായി തയ്യാറായി. സംസ്ഥാനത്തിന് ആശ്വാസം പകർന്ന് കേരളത്തിലെ കൊവിഡ് കണക്കുകൾ. സംസ്ഥാനത്ത് കൊവിഡ് ബാധിതരില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

 

  രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്. കേന്ദ്ര സർക്കാർ നൽകിയ ഇളവുകൾ പൂർണ്ണമായും നടപ്പാക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.  

Find out more: