ലോക്ക് ഡൗൺകാലത്ത് ചിലരെങ്കിലും ചില അത്യാവശ്യ കാര്യങ്ങൾ പെട്ടെന്ന് മാറ്റി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് അയൽ ജില്ലകളിൽ പോയി ആവശ്യങ്ങൾ നേടിയെടുക്കേണ്ടി വരുന്നതും. എന്നാൽ ഇനി അയൽ ജില്ലകളിലേക്ക് പോകാൻ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് ലഭിക്കും.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അന്യജില്ലകളിലേയ്ക്ക് പോകാനുള്ളവര്‍ക്ക് സമീപത്തെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാമെന്നും പാസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ലോക്ക്ഡൗണിനു മുൻപ് അന്യജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും ഇത് പ്രയോജനപ്പെടുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കണ്ടെയ്ൻമെനറ് സോണുകളില്‍ ഒഴികെ ഒരിടത്തും റോഡുകള്‍ അടച്ചിടില്ലെന്നും അനുവദിക്കപ്പെട്ട കടകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച പൊതു അവധി ദിവസമാണെങ്കിലും റംസാൻ കാലത്ത് പാഴ്സൽ വിതരണം നടത്തുന്ന കടകള്‍ക്ക് അവധി ബാധകമല്ല. കണ്ടെയ്ൻമെന്‍റ് സോണുകളില്‍ ഒഴികെ വാഹന ഷോറൂമുകളും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ്-19 ലോക്ക്ഡൗണിനിടെ അന്യജില്ലകളിലേയ്ക്ക് പോകാൻ അത്യാവശ്യമുള്ളവര്‍ക്ക് സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത 1.6 ലക്ഷം പേരില്‍ 515 പേര്‍ ഇതിനോടകം തിരിച്ചെത്തിയെന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ രജിസ്റ്റര്‍ ചെയ്യാൻ ഇനിയും അവസരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരികെ എത്തുന്നവര്‍ വീടുകളിലേയ്ക്ക് പോകാൻ സ്വയം വാഹനം ഏര്‍പ്പാടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളില്ല. ഇന്ന് 61 പേര്‍ രോഗമുക്തരായതായി മുഖ്യമന്ത്രി അറിയിച്ചു. ഇനി കേരളത്തില്‍ 34 പേര്‍ മാത്രമാണ് കൊവിഡ്-19 ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കണ്ടെയ്ൻമെനറ് സോണുകളില്‍ ഒഴികെ ഒരിടത്തും റോഡുകള്‍ അടച്ചിടില്ലെന്നും അനുവദിക്കപ്പെട്ട കടകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് ഇതുവരെ 13518 അതിഥി തൊഴിലാളികളെ തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ അതിഥി തൊഴിലാളികളെയും തിരിച്ചയയ്ക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. നാടുകളിലേയ്ക്ക് മടങ്ങാൻ ആഗ്രഹമുള്ളവരെയും അത്യാവശ്യമുള്ളവരെയുമാണ് തിരിച്ചയയ്ക്കുക.
കടകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന് തെറ്റിദ്ധാരണ. അങ്ങനെ പ്രത്യേക അനുമതി വേണ്ട. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചു., എന്നാല്‍ റംസാൻ കാലമായതിനാല്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തക്കാം.