ലോക്ക് ഡൗൺ കാലത്ത്  പ്രവാസികൾക്കായുള്ള മാർഗ നിർദേശങ്ങൾസർക്കാർ പുറപ്പെടുവിച്ചു. കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശത്തുള്ളവരും ഇതരസംസ്ഥാനങ്ങളിലുള്ളവരും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായാണ് ഉത്തരവിൽ പറയുന്നത്. കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കുള്ള നിർദേശങ്ങളും സംസ്ഥാനത്തിന്‍റെ തയ്യാറെടുപ്പുകളും എന്തൊക്കെയാണെന്ന് നോക്കാം.

 

 

  സ്ക്രീനിങ്ങിൽ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സർക്കാർ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി ഇവിടെ വെച്ച് തന്നെ സ്വീകരിക്കും. നിരീക്ഷണ കേന്ദ്രങ്ങങ്ങളിൽ കഴിയുമ്പോൾ കൊവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അവരെ കൊവിഡ് സെന്‍ററുകളിലേക്ക് മാറ്റേണ്ടതുണ്ടെന്നും നിർദേശത്തിൽ പറയുന്നു. എയർപോർട്ടിലെ സ്ക്രീനിങ്ങിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വീട്ടിലേക്ക് പോകാൻ അനുവദിക്കും.

 

 

  ഇവർ വീടുകളിലേക്ക് പോകുന്ന വഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ലെന്നും വീടുകളിലെത്തിയാൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നും സർക്കാർ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഇവർക്ക് വീടുകളിൽ കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. വീട്ടുകാരും ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം.

 

 

  ഹോട്ടലിൽ താമസിക്കാനാണ് തീരുമാനമെങ്കിൽ സ്വന്തം ചെലവിൽ സൗകര്യമൊരുക്കണം. ഇവരെ ബന്ധപ്പെടുന്നത് ടെലിമെഡിസിൻ, മൊബൈൽ ക്ലിനിക് എന്നിവയിലൂടെയാകണം. ഇവരിത് പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. അതിർത്തികളിൽ എത്തുന്ന ഇവരെയും ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കി രോഗലക്ഷണമുണ്ടെങ്കിൽ ക്വാറന്‍റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് വീടുകളിലേക്ക് പോകാം.

 

  എന്നാൽ പ്രവാസികളുടേത് പോലുള്ള എല്ലാ മാനദണ്ഡങ്ങളും ഇവർക്കും ബാധകമാണ്. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയർപേഴ്സൺ അധ്യക്ഷനായി കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നുണ്ട്.

 

 

  തദ്ദേശ സ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, എംഎൽഎയോ പ്രതിനിധിയോ, പോലീസ് സ്റ്റേഷൻ ഓഫീസർ, വില്ലേജ് ഓഫീസർ തുടങ്ങിയ ആളുകളാണ് ഇതിൽ അംഗങ്ങളാകേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ അനുമതി. വിദ്യാർഥികൾ, കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിങ്ങനെയാണിത്.

 

 

  അതിർത്തികളിൽ എത്തുന്ന ഇവരെയും ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കി രോഗലക്ഷണമുണ്ടെങ്കിൽ ക്വാറന്‍റൈനിലേക്ക് മാറ്റും. മടങ്ങിവരുന്നവരിൽ രോഗ ലക്ഷണമില്ലാത്തവർക്ക് ക്വാറന്‍റൈനിൽ കഴിയാനാവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രത്യേകമുറിയും ബാത്ത് റൂമും ടോയ്ലറ്റും ക്വാറന്‍റൈനിൽ കഴിയുന്നയാൾ ഉപയോഗിക്കണം. ഈ സൗകര്യമില്ലാത്ത വീടാണെങ്കിൽ സർക്കാർ ഇത്തരക്കാർക്കുവേണ്ടി ഒരുക്കുന്ന ക്വാറന്‍റൈ കെട്ടിടത്തിലേക്ക് മാറേണ്ടതുണ്ട്.

 

 

 ഇത്തരക്കാരുടെ വീട്ടിൽ രോഗം പിടിപ്പെടാൻ സാധ്യതയുള്ള ആളുകളുണ്ടെങ്കിൽ കരുതൽ എന്ന നിലയ്ക്ക് പ്രവാസികൾ സർക്കാരൊരുക്കുന്ന കെട്ടിടത്തിൽ താമസിക്കാൻ തയ്യാറാകണം. അതേസമയം കേരളത്തിലെ എയർപോർട്ടുകളിൽ പ്രവാസികൾക്കായി കൊവിഡ്-19 സ്ക്രീനിങ്ങിനുള്ള സൗകര്യങ്ങളൊരുക്കാൻ നിർദേശമുണ്ട്. ശാരീരിക അകലം പാലിച്ച് മറ്റു സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരിക്കണം സ്ക്രീനിങ്ങ് നടത്തേണ്ടത്. 

 

 

 

Find out more: