ലോക്ക് ടൗണിൽ കൂടുതൽ ആളുകളും തിരഞ്ഞതെന്താണ് അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ അതാണ് ഇനി നാം അറിയാൻ പോകുന്നത്. സെർച്ച് ഭീമനായ ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ 'What is India search for: Insights for Brands Report’ എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യക്കാർ എന്താണ് ലോക്ക് ഡൗൺ കലയാളവിൽ തിരഞ്ഞത് എന്നാണ് ഈ റിപ്പോർട്ട് കാണിക്കുന്നത്.

 

  ഷോപ്പിംഗ് മാളുകൾ അടച്ചതോടെ തങ്ങളുടെ വീടിനു സമീപമുള്ള കടകളും മെഡിക്കൽ ഷോപ്പുകളുമാണ് കൂടുതൽ ആൾക്കാരും തിരഞ്ഞത്. അതേസമയം അടുത്തുള്ള പലചരക്കുകള്‍ തിരഞ്ഞവരുടെ എണ്ണം 550 ശതമാനമാണ് കൂടിയത്. റേഷൻ കട എവിടെയാണ് എന്ന് തിരഞ്ഞവരുടെ എണ്ണം 300 ശതമാനം കൂടി. അടുത്തുള്ള വെറ്റിനറി ഡോക്ടര്‍മാരെ തിരഞ്ഞവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായി.

 

  ഷോപ്പിംഗ് മാളുകൾ അടച്ചതോടെ തങ്ങളുടെ വീടിനു സമീപമുള്ള കടകളും മെഡിക്കൽ ഷോപ്പുകളുമാണ് കൂടുതൽ ആൾക്കാരും തിരഞ്ഞത്. ഓൺലൈൻ ഡെലിവറി നിലച്ചതും ഈ സെർച്ചുകൾ കൂടാൻ കാരണമായി. ഈ വർഷം മാർച്ചിൽ Near me സെര്‍ച്ച് ചെയ്തവരുടെ എണ്ണം വളരെയധികം കൂടി എന്നാണ് ഗൂഗിൾ പറയുന്നത്. വീടിന് അടുത്തുള്ള മെഡിക്കല്‍ ഷോപ്പ് തിരഞ്ഞവരുടെ എണ്ണത്തില്‍ 58 ശതമാനം വര്‍ദ്ധനയാണുണ്ടായത്.

 

 

  വീട്ടിൽ ഇരുന്ന് സ്കില്ലുകൾ നേടാനായി ‘At home learning’ എന്ന് തിരഞ്ഞവരുടെ എണ്ണത്തില്‍ 78 ശതമാനം വർദ്ധനവുണ്ടായി. കൂടാതെ വീട്ടിൽ ഇരുന്നുള്ള വ്യായാമം, അഞ്ച് മിനിട്ടുള്ള പാചക കുറിപ്പുകൾ എന്നിവ തിരഞ്ഞവരുടെ എണ്ണവും കൂടി. മെഷീന്‍ ലേണിംഗ്, ഡാറ്റ സയന്‍സ് എന്നിവയെക്കുറിച്ചുള്ള സെര്‍ച്ചുകള്‍ മൂന്ന് മടങ്ങ് കൂടി. ലോക്ക് ഡൗൺ ആയതുകൊണ്ട് കൂടുതൽ സമയം വീടുകളിൽ kazhinjath പുതിയ അറിവുകൾ നേടാൻ ഉപയോഗിച്ചവരും ഉണ്ട്.

 

  ലേണ്‍ ഓണ്‍ലൈന്‍ എന്ന വാക്ക് സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തില്‍ 85 ശതമാനം ആണ് വർദ്ധനവുണ്ടായത്. ‘ടീച്ച് ഓണ്‍ലൈന്‍’ തിരഞ്ഞവരുടെ എണ്ണത്തില്‍ 148 ശതമാനം വർദ്ധനവുണ്ടായി. ബെസ്റ്റ് മൂവീസ് തിരഞ്ഞവരുടെ എണ്ണത്തില്‍ 35 ശതമാനം വർദ്ധനവ് ഉണ്ടായി. ബെസ്റ്റ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞവരുടെ എണ്ണം 45 ശതമാനം കൂടി.

 

  എല്ലാത്തിലും ബെസ്റ്റ് എന്താണ് എന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തിലും ലോക്ക് ഡൗൺ കാലത്ത് വർദ്ധനവുണ്ടായി. ബെസ്റ്റ് എന്ന വാക്ക് കൂട്ടി സെർച്ച് ചെയ്യുന്നവരുടെ എണ്ണം കൂടി. അതായത് "ബെസ്റ്റ് മൊബൈൽ ഫോൺ", ബെസ്റ്റ് ഗെയിം" എന്നിങ്ങനെയുള്ള സെർച്ചുകൾ.  ഇമ്യൂണിറ്റി എന്ന വാക്ക് തെരഞ്ഞവരുടെ എണ്ണത്തില്‍ 500 ശതമാനം വര്‍ദ്ധനയുണ്ടായി. വിറ്റാമിൻ സിയെക്കുറിച്ച് തെരഞ്ഞവരുടെ എണ്ണം 150 ശതമാനം കൂടി.

 

   

  ചിറ്റമൃതിന്റെ ഗുണങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തില്‍ 380 ശതമാനം ആണ് വർദ്ധനവുണ്ടായത്. കൊറോണ വന്നതോടെ ആരോഗ്യ കാര്യത്തിലും ഇന്ത്യക്കാരുടെ ശ്രദ്ധ വർധിച്ചു. എങ്ങനെ പ്രതിരോധശേഷി കൂട്ടാം എന്ന വിഷയത്തെക്കുറിച്ച് ആളുകൾ കൂടുതൽ സെര്‍ച്ച് ചെയ്തുതുടങ്ങി.  ലോക്ക് ഡൗണിൽ രാജ്യത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടതോടെ കുട്ടികളെ എങ്ങനെ വീട്ടിൽ ഇരുത്തി പഠിപ്പിക്കാം എന്നായിരുന്നു ഇവരുടെ ആശങ്ക. ഈ ആശങ്ക തീർത്തതും ഗൂഗിളാണ്.

 

  എങ്ങനെ ഹോം സ്കൂളിംഗ് നടത്താം, എങ്ങനെ വീട്ടിൽ ഇരുന്നു ജോലി പൂർത്തിയാക്കാം എന്ന സെർച്ചുകളാണ് കൂടുതലും ഗൂഗിളിൽ നടന്നത്.എപ്പോഴും ഗൂഗിളിനോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ മുൻപന്തിയിലാണ് ഇന്ത്യക്കാർ. കൂടുതൽ കാര്യങ്ങൾ ഇൻ്റർനെറ്റും വെബും ഉപയോഗിച്ച് നടത്താം എന്നതിനെപ്പറ്റിയും ലോക്ക് ഡൗണിനിടയിൽ ആളുകൾ ആലോചിച്ചു. ബില്ലുകളും മറ്റും എങ്ങനെ ഡിജിറ്റലായി അടയ്ക്കും എന്ന സെർച്ചുകളാണ് കൂടുതൽ നടന്നത്.

 

 

  എങ്ങനെ ഇലക്ട്രിസിറ്റി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാം എന്ന സെര്‍ച്ച് 180 ശതമാനം കൂടി. ഡോക്ടറെ ഓണ്‍ലൈനില്‍ കണ്‍സള്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള സെര്‍ച്ച് 60 ശതമാനം ആണ് ഉയർന്നത്. കൊറോണ വൈറസ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെതന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. കൂടുതൽ ദിവസങ്ങൾ വീടുകളിൽ കഴിയാൻ നിർബന്ധിതരായതോടെ ഫോണും ഇന്റര്നെറ്റുമെല്ലാം ആയിരുന്നു മിക്കവരുടെയും ആശ്രയം. 

 

 

Find out more: