ഇത് കിം ജോങ് ഉന്നിൻെറ ഡ്യൂപ്പാണോ ? ട്വിറ്റർ ലോകം ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ്.  കിം മരിച്ചെന്ന് വരെ ദക്ഷിണ കൊറിയൻ മാധ്യമം വാ‍ർത്ത റിപ്പോർട്ട് ചെയ്തു. ഒടുവിൽ ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനത്തിന് റിബൺ മുറിക്കാനെത്തിയ കിമ്മിൻെറ ചിത്രം ഉത്തര കൊറിയൻ മാധ്യമം പുറത്ത് വിട്ടതോടെ ച‍ർച്ചകൾ തെല്ലൊന്നടങ്ങി.

 

  ഈ ചിത്രം പുറത്ത് വന്നുവെന്നല്ലാതെ ഔദ്യോഗിക പരിപാടികളിലൊന്നും കിം പങ്കെടുത്തതായി ഇപ്പോഴും സ്ഥിരീകരണമില്ല. അതിനിടെ വന്നത് കിമ്മിൻെറ ഡ്യൂപ്പ് ആണെന്ന തരത്തിലുള്ള ച‍ർച്ചകളാണ് ഇപ്പോൾ ട്വിറ്ററിൽ നടക്കുന്നത്. ഇതിൻെറ വീഡിയോയും പുറത്ത് വന്നിരുന്നു. ഊഹാപോഹIs this Kim Jong Uns dup The Twitter world compares picturesThe Twitter world compares picturesങ്ങളുടെയും അഭ്യൂഹങ്ങളുടെ പ്രളയമാണ് കിം മാറിനിന്ന കാലത്തുണ്ടായത്. ഇപ്പോഴിതാ കിം തിരിച്ചുവന്നപ്പോഴും ചർച്ചകൾ വഴിമാറുകയാണ്.

 

  തിരിച്ചു വന്നിരിക്കുന്നത് കിമ്മിൻെറ ഡ്യൂപ്പാണോയെന്നാണ് ഇപ്പോൾ ട്വിറ്റർ ലോകത്തെ ചർച്ച. ഇതിന് ചില തെളിവുകളും ഇവർ നിരത്തുന്നുണ്ട്.  ചിത്രങ്ങൾ കൃത്രിമം ആവാമെന്നും പഴയതാവാമെന്നും വാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്യൂപ്പ് വിവാദം. കിമ്മിനെ പോലുള്ള രണ്ട് പേർ ഉണ്ടെന്ന് നേരത്തെ ചില അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

 

  കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കിം ഡ്യൂപ്പിനൊപ്പമാണ് യാത്ര ചെയ്യാറുള്ളതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പഴയ കിം ജോങ് ഉന്നിൽ നിന്ന് ഇപ്പോഴത്തെ കിമ്മിന് പല കാര്യങ്ങളിലും വ്യത്യാസം ഉണ്ടെന്നാണ് വിലയിരുത്തൽ. മൂക്ക്, പല്ല്, മുഖത്തെ ചുളിവുകൾ, ചെവി, മുടി എന്നിവയിലെല്ലാം വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തൽ. തടിയുടെ കാര്യത്തിലും മാറ്റമുണ്ടെന്ന് ട്വിറ്റർ ലോകം വാദിക്കുന്നു. പുതിയ ചിത്രത്തിലുള്ളത് കുറേക്കൂടി ഉരുണ്ട മൂക്കാണ്.

 

 

  മുൻ ബ്രിട്ടീഷ് പാർലമെൻറ് അംഗം ലൂയിസ് മെൻച്ച് വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏകാധിപതികളായിരുന്ന ഹിറ്റ്ലറും സദ്ദാം ഹുസൈനുമെല്ലാം ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വാദം. സമാനമായ രീതിയിൽ കിം ഡ്യൂപ്പിനെ രംഗത്തിറക്കിയതാണോ എന്നാണ് ഇപ്പോഴത്തെ സംശയം. കിമ്മിൻെറ പഴയതും പുതിയതുമായ ചിത്രങ്ങളാണ് താരതമ്യം ചെയ്യുന്നത്.

 

  അവന്റെ മൂക്ക് കുറച്ചുകൂടി വൃത്താകൃതിയിൽ കാണപ്പെടുന്നു, തലമുടി വിശാലമായി കാണപ്പെടുന്നു, മാത്രമല്ല പുഞ്ചിരിക്കുമ്പോൾ കണ്ണുകൾക്ക് ചുറ്റും കൂടുതൽ ചുളിവുകൾ ഉണ്ടാകുമായിരുന്നു. ഹെയർ‌ലൈൻ വെട്ടിക്കുറയ്ക്കുകയോ പുതിയൊരു ഹെയർകട്ട് ആകുകയോ ചെയ്യാം, പക്ഷേ മൃദുവായ കണ്ണുകളും അല്പം വ്യത്യസ്തമായ മൂക്കും എന്നെ കാര്യങ്ങൾ ചോദ്യം ചെയ്യുന്നു. 

 

Find out more: