ഷറഫുദീന് ജീവിതത്തിൽ പിന്നെയും ഇരട്ടി മധുരം ആണ് ഇപ്പോൾ. കാര്യമെന്താണെന്നല്ലേ. കോമഡി താരമായി വന്ന് ഇപ്പോൾ വില്ലനായി രംഗ പ്രവേശനം ചെയ്‌തിരിക്കുകയാണ്. സിനിമയില്‍ സന്തോഷത്തിന് പിന്നാലെ ഷറഫുദ്ദീന്റെ ജീവിതത്തിലും ഇത് സന്തോഷ നാളാണ്. ഷറഫുദ്ദീന് പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്.
വീട്ടിലേക്ക് പുതിയൊരു അംഗം കൂടി എത്തിയതിന്റെ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.മകള്‍ ദുവയ്ക്ക് കൂട്ടായി കുഞ്ഞനയിത്തി കൂടി എത്തിയതായി ഷറഫൂദ്ദിന്‍ അറിയിക്കുകയായിരുന്നു. തനിക്കും ഭാര്യ ബീമയ്ക്കും ജനിച്ച കുഞ്ഞിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
താരത്തിനും ഭാര്യയ്ക്കും ആരാധകരും താരങ്ങളും തങ്ങളുടെ ആശംസകളും സ്നേഹവും അറിയിക്കുകയാണ്. ഒരു മകള്‍ കൂടി വരുന്നതോടെ വീട്ടിലെ സന്തോഷം ഇരട്ടിയായി മാറട്ടെയെന്ന് ആരാധകര്‍ ആശംസിക്കുന്നു.2015 ലായിരുന്നു ഷറഫുദ്ദീനും ബീമയും വിവാഹിതരാകുന്നത്.
മകള്‍ ദുവയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2013 ല്‍ പുറത്തിറങ്ങിയ നേരത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാനയിലും അഭിനയിച്ചു. പക്ഷെ കരിയര്‍ മാറി മറയുന്നതോട് അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒരുമിച്ച പ്രേമത്തിലൂടെയാണ്.
ചിത്രത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫൂദീനെ താരമാക്കി മാറ്റുകയായിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ സ്ഥിരമായി എത്തിക്കൊണ്ടിരിക്കെയാണ് വരത്തനിലെ വില്ലനായി വരുന്നത്. അതോടെ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. ഹാപ്പി വെഡ്ഡിങ്, പാവാട, കാര്‍ബണ്‍, പ്രേതം തുടങ്ങിയ സിനിമകളിലൂടെ ഷറഫുദ്ദീന്‍ വീണ്ടും ചിരിപ്പിച്ചു.
മാത്രമല്ല കോമഡി മാത്രമല്ല തനിക്കു ഇണങ്ങുന്ന വേഷമെന്നു തെളിയിച്ചിരിക്കുകയാണ് ഈ നടൻ. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡോക്ടർ ബെഞ്ചമിൻ ലൂയിസ് ആയിരുന്നു കഥാപാത്രം. ഡോക്ടര്‍ ബെഞ്ചമീന്‍ ലൂയിസായെത്തിയ താരത്തിന്റെ പ്രകടനത്തിന് ആരാധകരും നിരൂപകരും ഒരുപോലെ കെെയ്യടിക്കുകയായിരുന്നു. അതായത് വരത്തനിലെ വില്ലന്‍ വേഷത്തിന് ശേഷം ഷറഫുദ്ദീന്‍ വീണ്ടും ഞെട്ടിച്ച വേഷമായിരുന്നു അഞ്ചാം പാതിരയിലേത്.