മോദിയുടെ അടുത്ത ട്വിസ്റ്റ്, ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം റെക്കോര്‍ഡ് വേഗത്തിലാണ് വര്‍ധിക്കുന്നത്. അതിനാല്‍ ഏത് തരത്തിലുള്ള ഇളവകളായിരിക്കും കേന്ദ്രം അനുവദിക്കുകയെന്നാണ് രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 25-നാണ് രാജ്യത്ത് ആദ്യഘട്ട ലോക്ക് ഡൗണ്‍ തുടങ്ങിയത്.
കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്കും മൂന്നാം ഘട്ടത്തിലേക്കും ലോക്ക് ഡൗണ്‍ നീളുകയായിരുന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ഇന്ന് രാത്രി ഒമ്പത് മണിക്ക് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്‍ച നടത്തും. അതിനുമുമ്പായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗിനിര്‍ദേശങ്ങള്‍ പുറത്തിറക്കും.
മെയ് നാലിനാണ് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ തുടങ്ങിയത്. ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടതല്‍ ഇളവുകളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. ഇളവുകള്‍ സംബന്ധിച്ച മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതേസമയം ഗള്‍ഫ് നാടുകളില്‍ നിന്ന് നിരവധി വിമാനങ്ങള്‍ കേരളത്തിലെത്തിക്കഴിഞ്ഞിരിക്കുകയാണ്. വിമാന മാര്‍ഗം ഒഴിപ്പിക്കുന്ന വന്ദേ ഭാരത് പദ്ധതിക്ക് ഒപ്പം തന്നെ രണ്ട് ഘട്ടങ്ങളിലായി ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര സേതു പദ്ധതി വഴിയും മാലി അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൊച്ചിയില്‍ എത്തുയിട്ടുണ്ട്. ഐ.എൻ.എസ് ജലാശ്വയുടെ രണ്ടാമത്തെ ദൗത്യമാണിത്. യാത്രക്കാരിൽ 70 പേർ സ്ത്രീകളും 21 പേർ കുട്ടികളുമാണ്.
സ്ത്രീകളിൽ ആറ് പേർ ഗർഭിണികൾ ആണ്. ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായുള്ള മൂന്നാം ദൗത്യത്തിൽ 588 പേർ കൊച്ചി തുറമുഖത്തെത്തി. നാവിക സേനയുടെ ഐ. എൻ. എസ് ജലാശ്വയിൽ കേരളം, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ആണ് പ്രധാനമായി ഉണ്ടായിരുന്നത്.
ആദ്യ ദിനം ഐ. എൻ. എസ് ജലാശ്വയിൽ 698 പേരും രണ്ടാം ദൗത്യമായ ഐ. എൻ. എസ് മഗറിൽ 202 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. സുരക്ഷാ പരിശോധനക്കും ആരോഗ്യ പരിശോധനക്കും ശേഷം കപ്പലിൽ എത്തിയ യാത്രക്കാരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലാക്കും.