ജോർദാനിലെ ആട് ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. ആട് ജീവിതം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് പൃഥ്വിരാജ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ നടന്നു വരികെയായിരുന്നു ലോകത്ത് കൊറോണ പടര്‍ന്നു പിടിക്കുന്നത്. ഇതോടെ ചിത്രീകരണവും വെല്ലുവിളി നേരിട്ടു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ആടുജീവിതത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി കാത്തിരിപ്പിന്റെ നാളുകളാണ് ആരാധകര്‍ക്ക്. പൃഥ്വിരാജാണ് ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചത്. ഷെഡ്യൂള്‍ പാക്കപ്പ് ആയെന്ന് സിനിമാ സംഘത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് താരം അറിയിച്ചത്. സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജാണ് പൃഥ്വി പങ്കുവച്ചത്. 58 അംഗ സംഘമാണ് ഇതിനായി ജോര്‍ദാനിലെത്തിയത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് സംഘം മരുഭൂമിയില്‍ ഒറ്റപ്പെടുകയായിരുന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന പ്രസിദ്ധ നോവലാണ് ബ്ലെസി സിനമയാക്കുന്നത്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങളായിരുന്നു ജോര്‍ദാനില്‍ ഷൂട്ട് ചെയ്തത്. ചിത്രത്തിനായി മൂന്ന് മാസമോളം എടുത്താണ് പൃഥ്വിരാജ് ശരീരഭാരം കുറയ്ക്കുകയും താടി നീട്ടുകയും ചെയ്തത്. അതുകൊണ്ട് തന്നെ ചിത്രീകരണം നിര്‍ത്തേണ്ടി വന്നപ്പോള്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. ചിത്രീകരണം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നുവെങ്കിലും വീണ്ടും ആരംഭിക്കാനായി.
അതേസമയം സംഘത്തിന് വേണ്ട സുരക്ഷ നല്‍കണമെന്ന് കേന്ദ്രവും കേരള സര്‍ക്കാരും ജോര്‍ദാനിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം മടങ്ങാനാവാതെ ജോര്‍ദാനില്‍ കുടുങ്ങി പോവുകയായിരുന്നു. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലെനയും ചിത്രത്തിലുണ്ട്. ഇനി സംഘം തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബജറ്റ് ചിത്രമാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തിലെ നായിക.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. വലിയൊരു ഇടവേളയ്ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം. ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം കുറച്ച് ലുക്ക് മാറ്റിയിരുന്നു. പൃഥ്വിയുടെ രൂപമാറ്റം ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെ മൊത്തം അമ്പരപ്പിച്ചതായിരുന്നു.