നാട്ടിലേയ്ക്ക് തൊഴിലാളികൾ നടക്കേണ്ട ആവശ്യമില്ലായെന്നും, താമസസ്ഥലവും ഭക്ഷണവും ഒരുക്കി കെജ്രിവാൾ രംഗത്ത്. സംസ്ഥാനത്ത് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണില്‍ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടരുതെന്നും തൊഴിലാളികള്‍ക്ക് മടങ്ങാൻ ട്രെയിനുകള്‍ ഏര്‍പ്പാടാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

 

 

  തൊഴിലാളികള്‍ക്ക് അവരുടെ നാടുകളിലേയ്ക്ക് മടങ്ങാനുള്ള പ്രത്യേക ട്രെയിനുകള്‍ തയ്യാറാകുന്നതുവരെ സംരക്ഷണകേന്ദ്രങ്ങളില്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നല്‍കണമെന്നും കെജ്രിവാള്‍ അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കുന്ന രാജ്യവ്യാപക ലോക്ക് ഡൗൺ കേന്ദ്രസര്‍ക്കാര്‍ മെയ് 31 വരെ നീട്ടി. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഗതാഗതമേഖലയില്‍ അടക്കം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

 

  കൂടുതല്‍ തൊഴിലാളികളെ വേഗത്തില്‍ മടക്കിയയ്ക്കാനായി റെയിൽവേയുമായി സഹകരിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തൊഴിലാളില്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ഡൽഹി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതായത് കുടിയേറ്റ തൊഴിലാളികള്‍ റോഡ് വഴിയും റെയിൽവേ ലൈനുകള്‍ വഴിയും നടക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കെജ്രിവാള്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പും ട്വിറ്ററിലൂടെ പുറത്തു വിട്ടു.

 

  തൊഴിലാളികള്‍ നടന്നു നീങ്ങുന്നതു കണ്ടാൽ അവരോട് സംസാരിക്കണമെന്നും അവരെ അടുത്തുള്ള സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.    സംസ്ഥാനത്ത് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കാൻ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

 

 

  അതേസമയം സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുമ്പോഴാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്.

 

 

  മാത്രമല്ല ഇതുവരെ 45,027 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 

Find out more: