സംസ്‌ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം പ്രഖ്യാപിച്ചു. കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കേരളത്തിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താറുള്ളത്. 2017വരെ 47 ദിവസമായിരുന്നു ട്രോളിങ് നിരോധനത്തിന്‍റെ കാലാവധി എങ്കില്‍ 2018 മുതല്‍ 52 ദിവസമാണ് നിരോധനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ പ്രഖ്യാപനം മത്സ്യത്തൊഴിലാളികളെയും ബാധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ട്രോളിങ് നിരോധനവുമെത്തുന്നത്. യന്ത്രവത്കൃത ബോട്ടുകളിലെ ആഴക്കടല്‍ മത്സ്യബന്ധനം തടയുക വഴി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 1988 മുതലാണ് കേരളത്തില്‍ ട്രോളിങ് നടപ്പിലാക്കി തുടങ്ങിയത്.വിവിധതരം മത്സ്യങ്ങളുടെ പ്രജനനകാലമാണ് മണ്‍സൂണ്‍. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളിലേക്കെത്തും.
അതുകൊണ്ട് തന്നെ കടലില്‍ പോകുന്നവരുടെ വലയില്‍ കുടുങ്ങുക ഈ മീനുകളായിരിക്കും. ഇത് മത്സ്യക്കുഞ്ഞുങ്ങളുടെ പിറവി തടയുകയും മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുകയും ചെയ്യും. ഇത് തടയാനാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിവരുന്നത്.സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം പ്രഖ്യാപിച്ചു. ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയാണ് അറിയിച്ചത്.
അതായത്ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തനം ആരംഭിക്കും. നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകൾ ട്രോൾ ബാൻ കാലയളവിൽ പ്രവർത്തിക്കില്ല.
മറൈൻ ആംബുലൻസിന്റെ സേവനം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭ്യമാക്കും. 50 പേർക്ക് പോകാവുന്ന വള്ളങ്ങളിൽ 30 പേർക്ക് പോകാൻ അനുമതി നൽകും. അഞ്ചു പേർക്ക് പോകാവുന്ന ഒരു കാരിയർ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. അന്യ സംസ്ഥാന ബോട്ടുകൾ ജൂൺ ഒൻപത് അർദ്ധരാത്രിക്ക് മുമ്പ് ഹാർബറുകളിൽ നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണം.
1800 കിലോയോളം തൂക്കം വരുന്ന ഇപ്പോൾ ഉപയോഗിക്കുന്ന വലകൾക്ക് പകരം ചെറിയ വലകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എൻജിനുകൾ ഉപയോഗിക്കാതിരിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. ലേലം നിർത്തിവെച്ചുള്ള വിലനിർണ്ണയം ഹാർബറുകളിൽ നടക്കുന്നതിനാൽ അവസാനം വരുന്ന മത്സ്യത്തിനും നിശ്ചിത വില ലഭിക്കും. വലിയ എൻജിൻ ഉപയോഗിക്കുന്നതിലൂടെയുള്ള കൂടുതൽ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടൽ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു.