ഇത്തവണ പെരുനാൾ വീടുകളിൽ സഹന ശാന്തതയെന്നു മുഖ്യമന്ത്രി. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുക. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

  ഫേസ്ബുക്ക് കുറിപ്പിനൊപ്പം, ആശംസാ വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചു. കൊവിഡ്-19 മഹാമാരിക്കെതിരെ പൊരുതുന്ന ലോകത്തിലെ എല്ലാ മലയാളികളും പെരുന്നാള്‍ ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.- മുഖ്യമന്ത്രി പറഞ്ഞു.

 

 

  കൊവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് പ്രധാനമാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദുല്‍ ഫിത്വര്‍ ആശംസിച്ചു. 'സഹനമാണ് ജീവിതം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാളെന്ന് മുഖ്യമന്ത്രി ഫേസ്‍ബുക്കില്‍ പങ്കുവെച്ച ആശംസയില്‍ പറ‍ഞ്ഞു.  

 

 

  കൊറോണവൈറസ് ലോകത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. രാജ്യം ലോക്ക് ഡൌൺ ആയത് കൊണ്ട് തന്നെ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കുന്നത്. പുതു വസ്ത്രത്തിന്റെ മണമില്ലാത്ത ഒരു ചെറുപെരുന്നാൾ കൂടി നമ്മിലേക്ക് ആഗതമായിരിക്കുകായാണ്.നീണ്ട ഒരുമാസക്കാലത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് ചെറിയ പെരുന്നാൾ ആഗതമായിരിക്കുകയാണ്.

 

 

  റംസാൻ പരിസമാപ്തിയെന്നോണം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ. എന്നാൽ ഇത്തവണത്തെ പെരുന്നാളുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം. നോമ്പ് തുടങ്ങി ഒരു മാസം ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസികൾ കഴിച്ചു കൂട്ടും.

 

 

  ആരാധനാ കർമങ്ങളിലും പ്രാർഥനകളിലും മുഴുകും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കി വയ്ക്കും.അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. കുടുംബ വീടുകളിലും സുഹൃത്തുക്കളെ സന്ദർശിച്ചും ബന്ധും പുതുക്കുന്നതായിരുന്നു പെരുന്നാൾ എങ്കിൽ ഇത്തവണത്തെ പെരുന്നാൾ വീടുകളിൽ തന്നെയാണ്. ചെറിയ പെരുന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ സന്ദേശങ്ങളിലൂടെയും കാർഡുകളിലൂടെയും പങ്കുവയ്ക്കാം. ഓൺലൈൻ സാധ്യതകൾ നിലനിർത്തി നമുക്ക് ബന്ധങ്ങൾ പുതുക്കാം.

Find out more: