ഇഞ്ചി വെള്ളം ഏതു വയറും കുറയ്ക്കും. അതാണ് ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങൾ. വയറും തടിയും കുറയ്ക്കുമെന്ന് അവകാശപ്പെട്ട് പല കൃത്രിമ വഴികളും നമുക്കു മുന്നില്‍ പരസ്യ രൂപത്തില്‍ വരാറുണ്ട്. ഇത് ചിലപ്പോള്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കുള്ള വഴിയായിരിയ്ക്കും. വയര്‍ പോകില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലമായി പല വിധ രോഗങ്ങളും കൂടെപ്പോരും. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്.

 

   വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. പലരും ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒന്നു കൂടിയാണ്. വയററില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ ഇതു പോകുവാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ വ്യായാമക്കുറവ്, വലിച്ചു വാരിയുള്ള ഭക്ഷണ ശീലം, ഇരുന്ന ഇരിപ്പിലെ ജോലി, മദ്യപാനം, ജങ്ക് ഫുഡ് തുടങ്ങിയ പല കാരണങ്ങളും പെടുന്നു.

 

 

  ഇതില്‍ പെടാത്ത സ്‌ട്രെസ് പോലുളള കാരണങ്ങളുമുണ്ട്. ചിലരെ ടെന്‍ഷനും സ്‌ട്രെസുമെല്ലാം തടിപ്പിയ്ക്കും. ഇതില്‍ ചാടുന്ന വയറും പെടും. ഒരു പ്രായം കഴിഞ്ഞാല്‍ വയര്‍ ചാടുന്നത് സാധാരണയുമാണ്.പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും.

 

 

  ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്.

 

 

  ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.തേന്‍ ഇളംചൂടാകുമ്പോഴേ ചേര്‍ക്കാവൂ. ഇതു നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് വെറുംവയറ്റില്‍ കുടിയ്ക്കുക. ഇതു കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ചായ, കാപ്പി പാനീയങ്ങളും എന്തെങ്കിലും ഭക്ഷണ വസ്തുക്കളും കഴിയ്ക്കുക. ഇത് അടുപ്പിച്ച് ഒന്നു രണ്ടാഴ്ച ചെയ്താല്‍ തന്നെ കാര്യമായ വ്യത്യാസം അനുഭവപ്പെടും.ഇഞ്ചി അല്‍പമെടുത്തു നല്ലതു പോലെ ചതയ്ക്കുക. ഇത് രാത്രിയില്‍ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് അടച്ചു വയ്ക്കുക.

 

 

  പിറ്റേന്നു രാവിലെ ഈ വെള്ളം ചെറുതീയില്‍ തിളപ്പിച്ച് പകുതിയാക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീരും കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ക്കാം.  ഇതിനാല്‍ തന്നെ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ മാറ്റാനും ഇതേറെ നല്ലൊരു പാനീയമാണ്. ഇഞ്ചി ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കാം. ഇതല്ലാതെ സാധാരണ നാം തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇഞ്ചിയിട്ടു തിളപ്പിയ്ക്കാം.

 

 

  ഇത് ഇടയ്ക്കിടെ കുടിയ്ക്കാം. ദഹനത്തിനും തടി കുറയ്ക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം സഹായിക്കുന്ന ഒന്നു തന്നെയാണ് ഇത് വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് മികച്ചതാണ്. ഇഞ്ചിയിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. 

Find out more: