കൊറോണ കാലത്ത് വായ്നാറ്റത്തിന് പരിഹാരമായി. ഭക്ഷണം, ദഹനപ്രശ്‌നങ്ങള്‍, ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവ വായ്‌നാറ്റത്തിന് കാരണമായേക്കാം..ഉദര സംബന്ധമായ രോഗങ്ങൾ മൂലവും പഴുപ്പ്, ഗ്യാസ് ട്രബിൾ, ഹെർണിയ എന്നീ രോഗാവസ്ഥകൾ മൂലവും വായ്‌നാറ്റം വരാം. കരൾ രോഗങ്ങൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവ മൂലവും വായ്‌നാറ്റം ഉണ്ടാകാം.ഈ പ്രശ്‌നത്തിനു പരിഹാരമായി മൗത്ത് വാഷ് പോലുളള വഴികള്‍ പരീക്ഷിയ്ക്കുന്നവരുമുണ്ട്.
ഇതിനായി പരിഹാരമായി ചെയ്യാവുന്ന ചില വഴികളെക്കുറിച്ചറിയൂ. തികച്ചും സ്വാഭാവികമായ വഴികള്‍. വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികള്‍.സ്ഥിരമായി ഗ്രീൻ ടീ കുടിക്കുന്നത് വായ്‌നാറ്റത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ്. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾക്ക് വായ്നാറ്റത്തിന് കാരണമാകുന്ന സൾഫർ കോമ്പൗണ്ടുകളെ ഇല്ലാതാക്കാൻ കഴിയും.
ഓറഞ്ച്, നാരങ്ങ ഗണത്തിൽ പെടുന്ന പഴങ്ങൾ കഴിക്കുന്നത് മൂലം അവ ഉമിനീർ ഗ്രന്ധികളെ ഉത്തേജിപ്പിക്കുകയും ഉമിനീരിന്റെ ഉൽപാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. വായിൽ അടിഞ്ഞ കൂടുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റും. ഏലക്ക ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും വായ്‌നാറ്റത്തെ പ്രതിരോധിക്കാൻ ഏറെ സഹായകമാണ്.
പെരുംജീരകത്തിന് പകരം ജീരകം വായിലിട്ട് ചവയ്ക്കുന്നതും സമാന ഫലം തരും. വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയുമാകാം.ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേക്കുകയും നാവ് വാദിക്കുകയും ചെയ്യുന്നത് വായ്‌നാറ്റത്തെ പടിക്ക് പുറത്ത് നിർത്താൻ ഒരു പരിധി വരെ സഹായിക്കും. വായ്നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങൾക്കൊപ്പം ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളുമുണ്ട്.ആഹാരത്തിനു ശേഷം കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്.
വായിൽ ഉമിനീര് അധികം ഉത്പാദിപ്പിക്കാനും പെരുംജീരകത്തിന് കഴിയും. ഇന്ന് വിപണിയിലുള്ള പല ടൂത്ത് പേസ്റ്റുകളിലെയും പ്രധാന ചേരുവയാണ് ഗ്രാമ്പു. കാരണം വായ്‌നാറ്റം അകറ്റാനുള്ള ഗ്രാമ്പുവിന്റെ കഴിവ് തന്നെ. വായ്‌നാറ്റം കൂടുതലായുള്ളവർ ഒരു കഷ്ണം ഗ്രാമ്പു വെറുതെ വായിലിട്ട് ചവച്ചാൽ മതി.അമിത വായ്‌നാറ്റം ഉള്ളവർ മല്ലിയില ചവയ്ക്കുന്നത് നല്ലതാണ്. ഇത് വായ്‌നാറ്റം കുറയ്ക്കും. മല്ലിയിൽ ഉപ്പ് ചേർത്ത് ചൂടാക്കി കഴിക്കുന്നതും വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കും.
ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ചേർക്കുന്ന പ്രധാന ചേരുവയാണ് ഗ്രാമ്പു. പല്ല് വേദനയ്ക്ക് പരിഹാരമാണ് ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും. വായ്നാറ്റം അകറ്റാൻ ഏറ്റവുമധികം സഹായിക്കുന്ന പഴവർഗ്ഗം ആപ്പിളാണ്.