എന്താണ് സ്ലീപ് ഡൈവോഴ്സ്? ഇതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്താണ്? ഇതൊക്കെ അറിയാൻ ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരേയും. സാധാരണ ഒരു ദാമ്പത്യത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട സമവാക്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ഒരു മുറിയില്‍, ഒരു കിടക്കയില്‍ ഉറങ്ങണം എന്നതാണ്. സെക്‌സ് എന്ന ഒരു രീതിയില്‍ മാത്രം ഇതു കാണേണ്ടതില്ല. പരസ്പരമുള്ള പങ്കാളിത്തം, പരസ്പരമുള്ള അടുപ്പം എന്നതിലൂടെയെല്ലാം ഇതു സൂചിപ്പിയ്ക്കുന്നു.
അകല്‍ച്ചയുളള ദാമ്പത്യത്തിലാണ് രണ്ടു മുറികളിലെ, രണ്ടിടങ്ങളിലെ കിടന്നെതാണ് പൊതുവായി പറയപ്പെടുന്നത്. ഡിവോഴ്‌സ്, ഡൈവോഴ്‌സ് എന്ന പദങ്ങള്‍ക്ക് പങ്കാളികളുടെ വേര്‍പിരിയലുകള്‍ എന്നതാണ് അര്‍ത്ഥം. വിവാഹ മോചനം ബന്ധം പിരിയുക എന്നതെല്ലാം ഇതില്‍ പെടുന്നു. ദാമ്പത്യത്തിലുണ്ടാകുന്ന പൊരുത്തക്കേടുകള്‍ ഇതിലേയ്ക്കു നയിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ലീവ് ഡൈവോഴ്‌സ് അല്ലെങ്കില്‍ ഡിവോഴ്‌സ് എന്ന പദത്തിന് അര്‍ത്ഥം വേറയാണ്.
ഉദാഹരണത്തിന് രണ്ടു പങ്കാളികളില്‍ ഒരാള്‍ക്ക് കൂര്‍ക്കം വലിയ്ക്കുന്ന സ്വഭാവം, ഇതേറെ വെറുക്കുന്ന മറ്റൊരാള്‍. ഇത്തരം ചില പ്രശ്‌നങ്ങള്‍ അപൂര്‍വമായെങ്കിലും വിവാഹ മോചനങ്ങളിലേയ്ക്കു വഴി വയ്ക്കുന്നതായി ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ലീപ്പിംഗ് ഡിവോഴ്‌സ് എന്ന ആശയം സഹായിക്കുമെന്നു പറയുന്നു.സ്ലീപ്പിംഗ് ഡിവോഴ്‌സ് എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് ഇതാണ്. ദമ്പതിമാര്‍, പങ്കാളികള്‍ രണ്ടു മുറികളിലോ രണ്ടു കിടക്കളിലോ ഉറങ്ങുന്നത്. ഇത് ദാമ്പത്യത്തെ തകര്‍ക്കുകയല്ല, പകരം ചിലപ്പോഴെങ്കിലും സഹായിക്കുകയാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഉദാഹരണത്തിന് നാം നിസാരമായി കാണുന്ന ചില പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയ്ക്കും വഴി പിരിയലിനും വരെ വഴി വച്ചേക്കാം. ഇതൊരു തരം ഇതെല്ലാം പലപ്പോഴും ഒരുമിച്ച് ഒരു ബെഡില്‍ കിടക്കുന്ന പങ്കാളികള്‍ക്കിടയിലെ പ്രശ്‌ന കാരണങ്ങള്‍ തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സ്ലീപ്പ് ഡിവോഴ്‌സിന്റെ പ്രസക്തി. പലപ്പോഴും ഇത്തരം ചെറിയ പ്രശ്‌നങ്ങളായിരിയ്ക്കും, ദാമ്പത്യത്തിന് വേരറുക്കുന്നതിന് കാരണമാകുന്നത്. ഇത്തരം എത്രയോ സംഭവങ്ങള്‍ നാം കേള്‍ക്കുന്നു. സ്ലീപ്പ് ഡിവോഴ്‌സ് ദാമ്പത്യം രക്ഷിയ്ക്കുന്നത് ഇവിടെയാണ്.
ഇതു സ്ഥിരമാക്കണം എന്നതുമല്ല പറയുന്നത്. ഇതുപോലെ സ്ലീപ്പ് ഡിവോഴ്‌സിന് ഇട ന്ല്‍കുന്ന മറ്റു ചില സന്ദര്‍ങ്ങള്‍, ഒരാള്‍ക്കു ലൈറ്റിട്ടു വായിക്കണം, പങ്കാളിക്കിത് ശല്യമാകുന്നു. മൈബൈല്‍ ഉപയോഗിയ്ക്കുന്ന ഒരു പങ്കാളി, അടുത്തയാള്‍ക്കിത് ഇഷ്ടമല്ല. ഇതിനാല്‍ തന്നെ ഇത് ബന്ധങ്ങള്‍ക്കു പ്രശ്‌നമുണ്ടാക്കുന്നു. പങ്കാളികളില്‍ ഒരാള്‍ക്കു മറ്റൊരാള്‍ കാരണം ഉറങ്ങാന്‍ സാധിയ്ക്കാതെ വരുന്നത് പരസ്പര പ്രശ്‌നങ്ങള്‍ക്കു കാരണാകുന്നു. ഇതൊഴിവാക്കാനുള്ള വഴിയാണ് ഈ സ്ലീപ്പ് ഡൈവോഴ്‌സ്.ആരോഗ്യപരമായ കാരണങ്ങളാലും മാനസികമായ കാരണങ്ങളാലും ഇതു പ്രധാനമാകുന്നു. നല്ല ഉറക്കമെന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
പങ്കാളികള്‍ക്കിടിയില്‍ ഉറക്കം കുറയുന്നത് സ്‌ട്രെസിനും ടെന്‍ഷനും ദേഷ്യത്തിനുമെല്ലാം വഴി തെളിയ്ക്കുന്നു.നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത് 38 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത് തങ്ങളുടെ ഉറക്കം പങ്കാളിയുടെ ഉറക്കമില്ലായ്മ കാരണം തടസപ്പെടുന്നുവെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ലീപ്പ് ഡിവോഴ്‌സ് ഗുണം ചെയ്യുമെന്നാണ് അഭിപ്രായം.കപ്പിള്‍ തെറാപ്പിസ്റ്റായ ഷെറി അമാന്‍സ്റ്റെന്‍ പറയുന്നത് രണ്ടു മുറികളില്‍ ഉറങ്ങാന്‍ തീരുമാനിയ്ക്കുന്നത് പങ്കാളിയോടുള്ള ഇഷ്ടത്തെ കുറയ്ക്കുന്നില്ല എന്നതാണ്. എന്നാല്‍ ഇതു ചിലപ്പോള്‍ പങ്കാളിയില്‍ ഇഷ്ടക്കുറവും വിഷമവുമുണ്ടാക്കിയേക്കാം.
ഇത്തരം സന്ദര്‍ഭത്തില്‍ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത്.അതായത് 30 ശതമാനം ആളുകളും തങ്ങള്‍ക്ക് ഇത്തരം സ്ലീപ്പ് ഡിവോഴ്‌സിനോട് താല്‍പര്യമില്ലെന്ന നിലപാടു തന്നെയാണു സ്വീകരിച്ചത്. ഉറക്കവും ഉറക്കക്കുറവുമെല്ലാം ബന്ധങ്ങളെ വരെ ബാധിയ്ക്കുന്ന രീതിയിയെങ്കില്‍ സ്ലീപ് ഡിവോഴ്‌സ് പോലുള്ളവ പരസ്പരം മനസിലാക്കുന്ന രണ്ടു ദമ്പതിമാര്‍ സ്വീകരിയ്ക്കുന്നതില്‍ തെറ്റില്ല.