ബെവ് ക്യൂ ആപ്പ് തുടരും, ഒപ്പം സാങ്കേതിക പ്രശ്ങ്ങളിൽ പരിഹാരവും കാണും. മദ്യപാനികളുടെ അവസ്ഥ മനസിലാക്കി അവരുടെ അവസ്ഥയ്ക്ക് പരിഹാരമായാണ് ഗവെർന്മെന്റ് ബെവ് ക്യൂ ആപ്പ് നിർമ്മിച്ചത്. എന്നാൽ സ്മാർട് ഫോൺ ഇല്ലാത്തവർ എന്ത് ചെയ്യും? എല്ലാവർക്കും ടോക്കൺ കിട്ടുന്നില്ല, മാത്രമല്ല ചില സാങ്കേതിക തകരാറുകളും ഈ ആപ്പിനുണ്ട്.
ആയതിനാൽ മേല്പറഞ്ഞ സാങ്കേതിക തകരാറുകൾ നികത്തി ഈ ആപ് തുടരനാണ് ഇപ്പോഴത്തെ തീരുമാനം. ആപ്പിലെ പ്രശ്നങ്ങൾ കാരണം തുടർച്ചയായ രണ്ടാംദിവസവും മദ്യവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെയാണ് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് ആപ്പിന്‍റെ പ്രവർത്തനം തുടരാൻ തീരുമാനിച്ചത്. ഐടി വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇന്നു രാവിലെ ഒൻപതു മണി വരെ തകരാര്‍ കാണിച്ച ആപ്പ് രാവിലെ ഒൻപതു മണിയ്ക്കു ശേഷം ബുക്കിങ് സമയം അവസാനിപ്പിച്ചതായി കാണിക്കുകയായിരുന്നു. ഇതോടെ ഇന്ന് ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താനും സാധിച്ചിട്ടില്ല. ഇതിനിടയിലാണ് തലസ്ഥാനത്ത് അടക്കം ചില ബാറുകളിൽ ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്തുകയും ചെയ്തത്. ആപ്പ് പിൻവലിക്കണമെന്ന് ബാറുടമകൾ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ബെവ്ക്യൂ ആപ്പ് തുടർച്ചയായി രണ്ടാമത്തെ ദിവസവും പ്രവർത്തന രഹിതമായതോടെ ടോക്കൺ ഇല്ലാതെ മദ്യം കൊടുക്കാൻ ബാറുടമകൾ ആരംഭിച്ചെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ടോക്കണ ഇല്ലാതെ മദ്യവിതരണം നടത്തിയ ബാറുകൾ പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ബെവ് ക്യൂ ആപ്പ് പിൻവലിക്കേണ്ടതില്ലെന്ന് തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് റിപ്പോർട്ട്.
എക്സൈസ് വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതായത് ആപ്പിലെ പ്രശ്നങ്ങൾ കാരണം തുടർച്ചയായ രണ്ടാംദിവസവും മദ്യവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെയാണ് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് ആപ്പിന്‍റെ പ്രവർത്തനം തുടരാൻ തീരുമാനിച്ചത്. ഐടി വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.