ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രത്തോട് കത്ത് അയച്ചു കേരളം. ഇന്ന് പെട്രോളിന് 75 പൈസയും ഡീസലിന് 55 പൈസയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരാഴ്ചക്കിടെ രാജ്യത്ത് പെട്രോളിന്റെ വില മൂന്ന് രൂപ 91 പൈസയും ഡീസലിന് മൂന്ന് രൂപ 81 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്ന് തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കേന്ദ്രത്തിന് കത്തയച്ചത്.ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കത്തയച്ചിരിക്കുന്നത്.

 

 

   വില കുറയ്ക്കുവാന്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദ്ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്.ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്റെ കത്ത്. പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ഈ മാസം ആദ്യം മുതലാണ് രാജ്യത്ത് നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകിയത്. ടാക്സികൾ അടക്കുമുള്ള വാഹനങ്ങൾ പൊതു നിരത്തുകളിൽ ഇറങ്ങി തുടങ്ങിയതേയുള്ളു ഇതിനിടെയാണ് ഇരുട്ടടി പോലെ എന്നും ഇന്ധനവില വർദ്ധിക്കുന്നത്.അതേസമയം, അന്താരാഷ്ട്ര വിപണിയിൽ 38 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില.

 

 

   ഇതോടെ എണ്ണയുടെ നിരക്ക് കുറഞ്ഞാലും ഉപഭോക്താവിലേക്ക് എത്തില്ലെന്നാണ് കാണിക്കുന്നത്. ഇതോടെ ജനങ്ങൾ ആശങ്കയിലാണ്.   46 പേര്‍ക്ക് രോഗം ഭേദമായി  ഇന്നത്തെ കണക്ക് കൂടി പുറത്തു വന്നതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1342 ആയി ഉയര്‍ന്നു. ഇതുവരെ സംസ്ഥാനത്ത് 1,045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇന്ന് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

   മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗബാധ സ്ഥിരീകരിച്ച 53 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

 

 

  കുവൈറ്റില്‍ നിന്നും വന്ന 21 പേര്‍ക്കും യുഎഇയില്‍ നിന്നുംം 16 പേര്‍ക്കും സൗദി അറേബ്യയില്‍ നിന്നും ഏഴ് പേര്‍ക്കും ഒമാനില്‍ നിന്നും നാല് പേര്‍ക്കും നൈജീരിയയില്‍ നിന്ന് മൂന്ന് പേര്‍ക്കും റഷ്യയില്‍ നിന്നും രണ്ട് പേര്‍ക്കുമാണ് രോഗബാധയുണ്ടായിരിക്കുന്നത്.          

Find out more: