കൊറോണയുടെ മുന്നിൽ വിറങ്ങലിച്ച് ലോകം. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തുകയാണ്. ബ്രസീലും അമേരിക്കയും ഇന്ത്യയുമാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍.ലോകത്താകെ കൊവിഡ് ഭീതി കൂടുതല്‍ രൂക്ഷമാകുകയാണ്. മഹാമാരിയില്‍ നിന്ന് എന്ന് മോചനം നേടുമെന്നറിയാതെ വിറങ്ങലിച്ച് കഴിയുകയാണ് ലോകം.
വാക്സിനും മരുന്നും കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ അക്ഷീണം ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാല്‍ ഫലപ്രദമായ ചികിത്സയും വാക്സിനും ഏപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്.ലോകത്താകെ 213 രാജ്യങ്ങളിലായി 1024858 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 504410 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ ശനിയാഴ്‍ച 179316 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിന് മുമ്പുള്ള ഉയര്‍ന്ന കണക്ക്.
ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 189077 പേരാണ് രോഗബാധിതരായത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 5553495 പേരാണ് ലോകത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തരായത്. 4185953 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 57000-ലധികം ആളുകളുടെ സ്ഥിതി ഗുരുതരമാണ്.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. ബ്രസീലില്‍ അഞ്ചര ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. റഷ്യയിലും ഇന്ത്യയിലും രണ്ട് ലക്ഷത്തിലേറെ ആക്ടീവ് കേസുകളാണുള്ളത്.അതേസമയം രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നതിനിടെ ആശ്വാസത്തിന്‍റെ കണക്കും ഉയരുന്നുണ്ട്. ലോകത്ത് രോഗബാധിതരില്‍ പകുതിയിലേറെ പേരും സുഖംപ്രാപിച്ചുവെന്നാതാണ് ആശ്വാസകരമായ കാര്യം.
അമേരിക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39000-ലേറെ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 2637077 ആയി. 24 മണിക്കൂറിനിടെ 288 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോടെ ആകെ മരണം 128437 ആയി.എന്നാൽ മെക്സിക്കോയില്‍ 4050 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 216852 ആയി.
267 മരണം കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ ആകെ മരണം 26648 ആയി. പെറുവില്‍ 279419 പേര്‍ക്ക് രോഗം ബാധിക്കുകയും 9317 പേര്‍ മരിക്കുകയും ചെയ്‍തു. ചിലിയില്‍ 271982 പേര്‍ രോഗബാധിതരാകുകയും 5509 പേര്‍ മരിക്കുകയും ചെയ്തു.