അമേരിക്കയിലും അങ്ങനെ പ്രമുഖർക്ക് കോവിഡ് പിടിപെട്ടു. ഡോണള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍റെ ഫണ്ട് റെയ്‍സര്‍ കൂടിയായിരുന്നു ഗുയ്‍ല്‍ഫോയ്‍ല്‍. ഗുയ്‍ല്‍ഫോയ്‍ലിന്‍റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജിയോ ഗോര്‍ അറിയിച്ചു.ട്രംപ് ജൂനിയറിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇദ്ദേഹത്തിന്‍റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

 

 

  അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ ട്രംപ് ജൂനിയറിന്‍റെ കാമുകി കിംബെര്‍ലി ഗുയ്ല്‍ഫോയ്‍ലിന് കൊവിഡ്-19 സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ഐസൊലേറ്റ് ചെയ്‍തിരിക്കുകയാണ്. അതേസമയം ഫോക്സ് ന്യൂസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുയ്ല്‍ഫോയ്ല്‍ ഈ വര്‍ഷം ആദ്യമാണ് ട്രംപ് വിക്ടറി ഫിനാ‍ന്‍സ് കമ്മിറ്റി നാഷണല്‍ ചെയര്‍വുമണായി ചുമതലയേറ്റത്.

 

 

 

  ഗുയ്‍ല്‍ഫോയ്ല്‍ മാസ്‍ക് ധരിക്കാതെ പരിപാടികളില്‍ പങ്കെടുത്തിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. മാത്രമല്ല ഒക് ലഹോമയിലെ ടസ്‍ലയില്‍ നടന്ന ട്രംപിന്‍റെ റാലിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ഗുയ്‍ല്‍ഫോയ്‍ല്‍ ആയിരുന്നു. എന്നാല്‍ അടുത്തിടെ പ്രസിഡന്‍റിനെ അവര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൗണ്ട് റഷ്‍മോറില്‍ പ്രസിഡന്‍റിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനിരിക്കെയാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഡക്കോട്ടയില്‍ വെച്ചാണ് കൊവിഡ് പരിശോധന നടത്തിയത്.

 

 

 

  മാസ്‍കും മറ്റു മുഖാവരണങ്ങളും കൊറോണ വൈറസിനെ പ്രതിരോധിക്കില്ലന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ട്രംപ് ജൂനിയര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് കാമുകിത്ത് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത വരുന്നത്. എന്നാൽ ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഉറവിടം അന്വേഷിക്കാന്‍ സംഘത്തെ അയയ്ക്കുന്നത്. അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു.

 

 

  ചൈന വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയും ചെയ്‍തിരുന്നു.മാത്രമല്ല വൈറസിന്‍റെ ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഉറവിടത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനായാല്‍ വൈറസിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാനാകും. - ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയസസ് പറ‍ഞ്ഞു. അടുത്ത ആഴ്‍ച ഒരു സംഘത്തെ ഞങ്ങള്‍ ചൈനയിലേക്ക് അയയ്‍ക്കുന്നുണ്ട്.
 

Find out more: